2014-07-15 10:10:03

പിന്നെയും കലുഷിതമാകുന്ന
വിശുദ്ധനാട്


15 ജൂലൈ 2014, ജരൂസലേം
വിശുദ്ധനാട്ടിലെ സ്ഥിതിഗതികള്‍ വേദനാജനകമാണെന്ന്, ജരൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്‍റെ സഹായമെത്രാന്‍, ബിഷപ്പ് വില്യം ഷൊമാലി അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിശുദ്ധനാട്ടില്‍ പുനരാരംഭിച്ച പലസ്തീന്‍-ഇസ്രായേലി സംഘട്ടനങ്ങളെക്കുറിച്ച് ജരൂസലേമില്‍ ജൂലൈ 14-ാം തിയതി തിങ്കളാഴ്ച മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഷൊമാലി ഇങ്ങനെ പ്രസ്താവിച്ചത്.

ഇടതടവില്ലാതെ ഇരുപക്ഷത്തുനിന്നും ഉയരുന്ന റോക്കറ്റുകളും, ബോംബുകളും വിതയ്ക്കുന്ന രക്തച്ചൊരിച്ചിലും നാശനഷ്ടങ്ങളും അതിക്രൂരവും വേദനാജനകവുമെന്ന് ബിഷപ്പ് ഷൊമാലി വിശേഷിപ്പിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രത്യാശപൂര്‍ണ്ണമായ സന്ദര്‍ശനവും, വത്തിക്കാനില്‍ നടന്ന ഇസ്രായേലി പ്രസിഡന്‍റ്, ഷോണ്‍ പേരെസിന്‍റെയും പലസ്തീന്‍ പ്രസിഡന്‍റ്, മെഹമ്മൂദ് അബ്ബാസിന്‍റെയും പാപ്പായ്ക്കൊപ്പമുള്ള പ്രാര്‍ത്ഥനസംഗമവും ഇന്നലെ എന്നപോലെ മനസ്സില്‍ ഉയര്‍ന്നുനില്ക്കുമ്പോഴും,

വിശുദ്ധനാട്ടില്‍ ഇനിയും സമാധാനം ആര്‍ജ്ജിക്കാന്‍ രാഷ്ട്രങ്ങളും സന്നദ്ധസംഘടനകളും നിരാശരാകാതെ പ്രാര്‍ത്ഥനയും അനുരജ്ഞന ശ്രമങ്ങളും തുടരണമെന്നുതന്നെയാണ് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനമദ്ധ്യേ പാപ്പാ ഫ്രാന്‍സിസ് അന്തര്‍ദേശീയ സമൂഹത്തോടും ജനതകളോടും വികാരനിര്‍ഭരനായി അഭ്യര്‍ത്ഥിച്ചതെന്ന്, ബിഷപ്പ് ഷോമാലി അഭിമുഖത്തില്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു.








All the contents on this site are copyrighted ©.