2014-07-14 20:22:04

ചരിത്രത്തിലെ പ്രഥമ വനിത
‘റെക്തോര്‍ മാഞ്ഞീഫിക്കാ’


14 ജൂലൈ 2014, റോം
പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലെയും ചരിത്രത്തിലെയും പ്രഥമ വനിതാ റക്തോര്‍ മാഞ്ഞിഫിക്കൂസ് (Rector Magnifica) –പ്രൊഫസര്‍ സിസ്റ്റര്‍ മേരി മെലോണെ നിയമിതയായി. വത്തിക്കാന്‍റെ കീഴിലുള്ളതും ഫ്രാന്‍സിസ്ക്കന്‍ സന്നാസികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ റോമിലെ അന്തോണിയാനും യൂണിവേഴ്സിറ്റിക്കാണ് ചരിത്രത്തില്‍ ആദ്യത്തെ വനിതാ റക്തോര്‍ മാഞ്ഞിഫിക്കൂസിനെ ലഭിച്ചത്.

യൂണിവേഴ്സിറ്റിയുടെ തലപ്പത്തിരുന്നുകൊണ്ട് അതിനെ നയിക്കുക എന്ന ഉത്തരവാദിത്വം വനിതയ്ക്കു നല്കിയത് സഭയില്‍ പാപ്പാ ഫ്രാന്‍സിസ് നടപ്പിലാക്കുന്ന മാറ്റത്തിന്‍റെ നാന്നിയായി കണക്കാക്കുന്നുവെന്ന്, ഫ്രാന്‍സിസ്ക്കന്‍ സഭാംഗമായ (Franciscan Sisters of Blessed Angelina) സിസ്റ്റര്‍ മെലോണെ നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍റെ ദിനപത്രം ലൊസര്‍വത്തോരെ റൊമാനോയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

വടക്കെ ഇറ്റലിയിലെ ലാ സ്പാസ്സിയ സ്വദേശിനിയായ സിസ്റ്റര്‍ മെലോണെ 50 വയസ്സ്, വിശുദ്ധ അന്തോണീസിന്‍റെ നാമത്തിലുള്ള യൂണിവേഴ്സിറ്റിയുടെ പൂര്‍വ്വകാല വിദ്യാര്‍ത്ഥിനിയും, പാദുവായിലെ സഭാപണ്ഡിതന്‍റെയും സിദ്ധന്‍റെയും ആത്മീയതയുടെ വിദഗ്ദ്ധയും അറിയപ്പെട്ട അദ്ധ്യാപികയുമാണ്. ക്രിസ്ത്യന്‍ അസ്തിത്വവാദത്തിന്‍റെ താത്വികചിന്തയില്‍ ആധുനികയുഗത്തിലെ ചിന്തകന്‍, ഗബ്രിയേല്‍ മാര്‍സലിന്‍റെ പഠനങ്ങളെ ആധികരിച്ചുള്ള വിഷയങ്ങളുടെ പ്രഫസര്‍കൂടിയാണ് സിസ്റ്റര്‍ മേരി മെലോണേ.

റോമിലെ Redemptor University-യില്‍ ദൈവശാസ്ത്രത്തില്‍ പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പഠനവിഭാഗം തലൈവിയായും സിസ്റ്റര്‍ മെലോണേ പഠിപ്പിക്കുന്നുണ്ട്. ദൈവശാസ്ത്ര ഗവേഷകരുടെ ഇറ്റാലിയന്‍ സൊസൈറ്റിയുടെ (Italian Society for Theological Researches) പ്രസിഡന്‍റുകൂടിയാണ് സിസ്റ്റര്‍ മെലോണെ.








All the contents on this site are copyrighted ©.