2014-07-11 17:51:07

സന്ദര്‍ശന വിജയത്തിനായി
കൊറിയന്‍ ജനതയുടെ പ്രാര്‍ത്ഥന


11 ജൂലൈ 2014, സോള്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന നിയോഗത്തിനായി കൊറിയ പ്രാര്‍ത്ഥിക്കുന്നു. കൊറിയയുടെ ദേശീയ മെത്രാന്‍ സമിതി പ്രസിദ്ധപ്പെടുത്തിയ നിയോഗങ്ങളാണ് അവിടത്തെ ദേവാലയങ്ങളിലും സന്ന്യാസസമൂഹങ്ങളിലും സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗസ്റ്റിലെ സന്ദര്‍ശനത്തിന് ഒരുക്കമായി ഉപയോഗിക്കുന്നത്.

മണ്ണിന്‍റെ മക്കള്‍ പകര്‍ന്നുതന്ന വിശ്വാസവെളിച്ചത്തിനും, വിശ്വസത്തിന് അവിടെ അടിത്തറ പാകിയ ധീരരായ കൊറിയന്‍ രക്തസാക്ഷികള്‍ക്കും ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് ആരംഭിക്കുന്ന പ്രാര്‍ത്ഥന, കൊറിയന്‍ ദ്വീപിന്‍റെ വിഭജിതഭാവം മാറ്റി ഐക്യവും സമാധാനവും വളര്‍ത്തണമേ എന്നും യാചിക്കുന്നു.

കൊറിയയിലെ ഡിജ്യോംഗില്‍ അരങ്ങേറുന്ന ഏഷ്യന്‍ യുവജനസംഗമത്തിന്‍റെ വിജയത്തിനായുള്ള നിയോഗവും പ്രാര്‍ത്ഥനയുടെ ഭാഗമാണ്. സ്നേഹമാകുന്ന ദൈവപിതാവിനോടുള്ള പ്രാര്‍ത്ഥന ദിവ്യരക്ഷന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥയുടെയും, കൊറിയയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെയും കൊറിയന്‍ രക്തസാക്ഷികളുടെയും മദ്ധ്യസ്ഥതയിലാണ് സമര്‍പ്പിക്കുന്നതും, ഉപസംഹരിക്കുന്നതും. ആഗസ്റ്റ് 13-മുതല്‍
18-വരെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ കൊറിയന്‍ സന്ദര്‍ശനവും
പ്രഥമ ഏഷ്യന്‍ പര്യടനവും.








All the contents on this site are copyrighted ©.