2014-07-11 19:31:57

വിനോദസഞ്ചാരം ലക്ഷൃംവയ്ക്കേണ്ട
മാനവികതയുടെ സമഗ്രപുരോഗതി


11 ജൂലൈ 2014, വത്തിക്കാന്‍
വിനോദസഞ്ചാരം സമൂഹത്തിന്‍റെ സമഗ്രപുരോഗതിയെ തുണയ്ക്കണമെന്ന്, പ്രവാസികര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 27 യൂഎന്‍ ആചരിക്കുന്ന 2014 ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പ്രചരിപ്പിക്കുവാനുള്ള സന്ദേശത്തിലാണ് കര്‍ദ്ദിനാല്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്. വിനോദസഞ്ചാരവും സഞ്ചാരകേന്ദ്രങ്ങളും വര്‍ദ്ധിച്ചുവരുന്ന ഇക്കാലഘട്ടത്, അതുമായ ബന്ധപ്പെട്ട സമൂഹങ്ങളുടെയും ജനങ്ങളുടെയും സമഗ്രപുരോഗതി ലക്ഷൃം വയ്ക്കണമെന്ന് കര്‍ദ്ദിനാള്‍ വേല്യോ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

സമഗ്രപുരോഗതിയെന്നാല്‍, സാമ്പത്തികം മാത്രമല്ല, അത് ട്യൂറിസത്തിന്‍റെ ലക്ഷൃസ്ഥാനത്തു ജീവിക്കുന്ന തദ്ദേശവാസികളുടെ സാമൂഹികവും പാരിസ്ഥിതികവുമായ വികസനമായി പരിഗണിക്കണമെന്ന് കര്‍ദ്ദിനാള്‍ വേല്യോ സന്ദേശത്തില്‍ വ്യക്തമാക്കി.

അങ്ങനെ സാമ്പത്തികം, സാമൂഹികം, പാരിസ്ഥിതികം എന്നീ മൂന്നു മേഖലഖളും
തമ്മിലുള്ള സ്ന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുവേണം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുവാനും മുന്നോട്ടു കൊണ്ടുപോകുവാനുമെന്ന് സന്ദേശം നിര്‍ദ്ദേശിക്കുന്നു. ‘മനുഷ്യാന്തസ്സ് ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു’ എന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്താവമാണ്. ഒപ്പം ആഗോളതലത്തില്‍ നിലവിലുളള തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും കണക്കിലെടുക്കുമ്പോള്‍ വിനോദസഞ്ചാരത്തിന്‍റെ മേഖലയിലുള്ള ക്രിയാത്മകതയും ഐക്യദാര്‍ഢ്യവും വളര്‍ത്തിയെടുക്കണമെന്നും കര്‍ദ്ദിനാള്‍ വേലിയോ തുടര്‍ന്നും ഉദ്ബോധിപ്പിക്കുന്നു....








All the contents on this site are copyrighted ©.