2014-07-11 18:39:34

വത്തിക്കാന്‍ ബാങ്കിന് പുതിയ പ്രസിഡന്‍റ്
ഷോണ്‍ ബത്തീസ്തേ ഫ്രാന്‍ഷൂ


11 ജൂലൈ 2014, വത്തികാന്‍
ഷോണ്‍ ബത്തീസ്തേ ദെ ഫ്രാന്‍ഷൂ വത്തിക്കാന്‍ ബാങ്കിന്‍റെ പുതിയ പ്രസിഡന്‍റ്. സ്ഥാനത്യാഗിയായ പാപ്പാ ബനഡിക്ട് 2010-ല്‍ നിയമിച്ച ജര്‍മ്മന്‍ സ്വദേശി പ്രസിഡന്‍റ്, ഏണസ്റ്റ് വോണ്‍ ഫ്രൈബേര്‍ഗ് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് ഷോണ് ബത്തീസ്തേ നിയമിതനായത്.

2013 ആഗസ്റ്റ് മുതല്‍ പാപ്പാ ഫ്രാന്‍സിസ് രൂപീകരിച്ച വത്തിക്കാന്‍റെ സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള
സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വത്തിക്കാന്‍റെയും ബാങ്കിന്‍റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്‍റെ ലക്ഷൃങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ധാരണയോടെയാണ് താന്‍ പുതിയ ഉത്തരവാദിത്വത്തിലേയ്ക്ക് പ്രവേശിക്കുന്നതെന്ന് 51-വയസ്സുകാരുനും, സാമ്പത്തിക ഭരണക്രമീകരണങ്ങളുടെ ആഗോളശൈലി മനസ്സിലാക്കിയിട്ടുമുള്ള ഫ്രഞ്ചുകരാന്‍ ഷോണ്‍ ബത്തീസ്തേ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

മുന്‍പ്രസിഡന്‍റ് വോണ്‍ ഫ്രൈബര്‍ഗിന്‍റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള വത്തിക്കാന്‍ സാമ്പത്തിക സംവിധാനത്തിന്‍റെ ആദ്യഘട്ട പഠനങ്ങളും ക്രമീകരണങ്ങളും കാര്യക്ഷമവും സ്തുത്യര്‍ഹമാണെന്ന് ഷോണ്‍ ബത്തീസ്തേ അഭിപ്രായപ്പെട്ടു.

പാവങ്ങള്‍ക്കായുള്ള സഭയുടെ വളര്‍ച്ചയും, ലോകത്തുള്ള വിശ്വാസപ്രബോധനവും ലക്ഷൃംവയ്ക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ശൈലി സുതാര്യതയുടേതാണെന്ന്, ആ സുതാര്യത വത്തിക്കാന്‍റെ സാമ്പത്തിക ഭരണസംവിധാനങ്ങളിലും കൊണ്ടുവരുവാനായിരിക്കും ഭാവി പരിശ്രമമെന്നും ഷോണ്‍ ബത്തീസ്തേ പ്രസ്താവിച്ചു.

വത്തിക്കാന്‍റെ ഈ സാമ്പത്തിക സംവിധാനം ബാങ്ക് അല്ലെങ്കിലും അന്തര്‍ദേശി ബാങ്കിങ് സിസ്റ്റത്തില്‍ വളര്‍ത്തിയെടുക്കാനായാല്‍, വത്തിക്കാനും, അതിന്‍റെ വിവിധ സ്ഥാപനങ്ങള്‍ക്കും, പ്രവര്‍ത്തന വിഭാഗങ്ങള്‍ക്കും സുതാര്യതയോടെ പണമിടപാടുകള്‍ നടത്താനാകുമെന്നും, നല്ല സേവനംചെയ്യുന്നതോടൊപ്പം വരുമാനം വളര്‍ത്തിയെടുക്കുവാനും സാധിക്കുമെന്ന് ഷോണ്‍ ബത്തിസ്തേ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.