2014-07-09 17:34:14

പുതിയ സാമ്പത്തിക സംവിധാനവും
പാപ്പായുടെ പ്രബോധനവും


9 ജൂലൈ 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ പുതിയ സാമ്പത്തിക പദ്ധതി വ്യക്തമാക്കാന്‍ പാപ്പാ ഫ്രാന്‍സിസ് സ്വാധികാര പ്രബോധനം പുറത്തിറക്കി. വത്തിക്കാന്‍റെ പൈതൃകസ്വത്തുക്കളുടെ കൈകാര്യംചെയ്യല്‍ (APSA),
വത്തിക്കാന്‍റെ സേവനത്തില്‍നിന്നും വിരമിച്ചവരുടെ വാര്‍ദ്ധക്യകാല വേദനം (Pension Fund), വത്തിക്കാന്‍ മാധ്യമങ്ങള്‍ (Vatican Media), വത്തിക്കാന്‍ ബാങ്ക് (IOR) എന്നിവയുടെ പുതുതായ പഠനത്തിനും പരിഷ്ക്കരണത്തിനുമുള്ള അധികാരം വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിനു നല്കുന്നതാണ് പുതിയ സമ്പത്തിക സംവിധാനം.

മേല്‍പ്രസ്താവിച്ച വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനങ്ങളിന്മേലുള്ള നവീകരണ സ്വാതന്ത്ര്യം പുതിയ സെക്രട്ടേറിയേറ്റിന് നല്‍കത്തക്കവിധം സഭയുടെ Pastor Bonus ‘നല്ലിടയന്‍’ എന്ന അപ്പോസ്തോലിക പ്രബോധനത്തിലെ (1988 ജൂണ്‍ 28-ന് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രസിദ്ധപ്പെടുത്തിയതിലെ)
172, 173 നിബന്ധനകളിലും, അവയുടെ കീഴ്വ്യവസ്ഥകളിലും വരുന്ന പൂര്‍ണ്ണമായ മാറ്റങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള സ്വാധികാര പ്രബോധനം ജൂലൈ 8-ാം തിയതി ചെവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.









All the contents on this site are copyrighted ©.