2014-07-09 17:49:24

പരിഗണിക്കേണ്ട കടലിന്‍റെ
ജീവനമേഖല – കടല്‍ദിന സന്ദേശം


9 ജൂലൈ 2014, വത്തിക്കാന്‍
കടല്‍ യാത്രികരുടെയും തൊഴിലാളികളുടെയും ജീവനമേഖല പ്രത്യേക പരിഗണന അര്‍ഹിക്കുന്നതാണെന്ന്, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേല്യോ പ്രസ്താവിച്ചു. ജൂലൈ 13-ാം തിയതി ഞായറാഴ്ച സഭ അനുസ്മരിക്കുന്ന ‘ആഗോള കടല്‍ദിന’ത്തോട് അനുബന്ധിച്ചിറക്കിയ സന്ദേശത്തിലാണ് (Sea Sunday Message) കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്.

തിരയിലും തുറമുഖത്തും തീരത്തുമായി നീണ്ടനാളുകള്‍ ചെലവിടുന്ന കടല്‍ യാത്രികര്‍ക്കും ജീവനക്കാര്‍ക്കുമായുള്ള സഭയുടെ ശുശ്രൂഷാ പ്രസ്ഥാനമായ Apostolatus Maris, Apostleship of the Sea-യ്ക്ക് 90 വര്‍ഷത്തെ പഴക്കമുണ്ടെന്നും, നുഷ്യാദ്ധ്വാനത്തിന്‍റെ ഈ മേഖലയില്‍ ദൈവത്തിന്‍റെ കാരുണയും സംരക്ഷണയും പ്രഘോഷിക്കുന്ന സവിശേഷമായ പ്രേഷിതശുശ്രൂഷയാണിതെന്നും കര്‍ദ്ദിനാള്‍ വേല്യോ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അസുരക്ഷിതമായ ചുറ്റുപാടുകളും, കടലിന്‍റെ പ്രവചിക്കാനാവാത്ത കാലാവസ്ഥയും, കൊള്ളക്കാരുമെല്ലാം നീണ്ട കടല്‍യാത്രയെ അപകടകരവും വെല്ലുവിളികള്‍ നിറഞ്ഞതാക്കുന്നുവെന്ന് സന്ദേശം ചൂണ്ടിക്കാട്ടി. കപ്പലും, കടലും, തീരവും മാത്രമാണ് കടല്‍യാത്രികര്‍ക്കും, തൊഴിലാളികള്‍ക്കുമുള്ള പരിമിതമായ സങ്കേതങ്ങളെന്നും, കുടുംബങ്ങളില്‍നിന്നും പരിചിതമായ സാമൂഹ്യ ചുറ്റുപാടുകളില്‍നിന്നും എന്നും അകന്നു ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ ജീവിതങ്ങള്‍ കടലിന്‍റെയും കായലിന്‍റെയും മാത്രം സൂക്ഷ്മ ലോകത്തില്‍ microcosm ഒതുങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും സന്ദേശം വ്യക്തമാക്കി.








All the contents on this site are copyrighted ©.