2014-07-09 18:18:52

നിക്ഷേപകരുടെ സുതാര്യതയും
ബാങ്കിന്‍റെ സുതാര്യത


9 ജൂലൈ 2014, വത്തിക്കാന്‍
നിക്ഷേപകരുടെ സുതാര്യതയാണ് ബാങ്കിന്‍റെ സുതാര്യതയെന്ന്, വത്തിക്കാന്‍ ബാങ്കിന്‍റെ പ്രസിഡന്‍റ്, ഏണസ്റ്റ് വോണ്‍ ഫ്രൈബേര്‍ഗ് പ്രസ്താവിച്ചു. ബാങ്കെന്ന് വിളിക്കപ്പെടുന്ന വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനം ക്രമപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമായി നിയോഗിച്ച കമ്മിഷന്‍റെ പ്രസിഡന്‍റ്, വോണ്‍ ഫ്രൈബര്‍ഗ് ജൂണ്‍8-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

വത്തിക്കാന്‍റെ സാമ്പത്തിക സംവിധാനത്തിന്മേല്‍ (IOR, Instituto per Opere Religion) കഴിഞ്ഞ കാലങ്ങളില്‍ ഉയര്‍ന്ന പകുതിയില്‍ അധികം ആരോപണങ്ങളും വ്യാജമായിരുന്നെന്ന് പഴയ കേസുകളുടെ പഠനത്തിലുടെയും നിലവിലുള്ള നിക്ഷേപങ്ങളുടെ സൂക്ഷ്മ പരിശോധനയിലൂടെയും വ്യക്തമായെന്ന് വോണ് ഫ്രൈബേര്‍ഗ് ചൂണ്ടിക്കാട്ടി.

നിക്ഷേപകരില്‍ അധികവും വത്തിക്കാന്‍റെ വിവിധ പ്രവര്‍ത്തന വിഭാഗങ്ങളും, പരിശുദ്ധ സിംഹാസനത്തിന്‍റെ ജോലിക്കാരും, സന്ന്യാസ സ്ഥാപനങ്ങളും, രൂപതകളും, ഇടവകകളും അങ്ങനെ വത്തിക്കാനുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് ഫ്രൈബേര്‍ഗ് വെളിപ്പെടുത്തി. അവരെ ഉദ്ദേശിച്ചു തന്നെയാണ് ഈ സാമ്പത്തിക സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും, എന്നാല്‍ വത്തിക്കാനുമായി നേരിട്ട് ബന്ധമില്ലാതെ ഏങ്ങനെയോ നിക്ഷേപകരായെത്തിയവരെ പുറത്താക്കുവാനും, അങ്ങനെ പ്രസ്താനത്തിന്‍റെ സുതാര്യതയും സുരക്ഷയും വളര്‍ത്തിയെടുക്കാന്‍ നവീകരണത്തിന്‍റെ ആദ്യഘട്ടത്തില്‍ സാധിച്ചിട്ടുണ്ടെന്നും ഫ്രൈബേര്‍ഗ് പ്രസ്താവിച്ചു.

സ്ഥാപനത്തിന്‍റെ വരവുചിലവു കണക്കുകള്‍ ഇന്‍റെര്‍നെറ്റും ഇതര മാധ്യമങ്ങളിലൂടെയും പ്രസിദ്ധികരിക്കുകയും, വരവുചിലവു കണക്കുകളും ആസ്തിയും വെളിപ്പെടുത്തുകയും ചെയ്യുന്നത് എന്നും വത്തിക്കാന്‍ പാലിക്കാന്‍ ആഗ്രഹിക്കുന്ന സുതാര്യതയുടെ ഭാഗമാണെന്ന്, ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടുള്ള അഭിമുഖത്തില്‍ ഫ്രൈബേര്‍ഗ് വ്യക്തമാക്കി.








All the contents on this site are copyrighted ©.