2014-07-07 19:57:38

അഭയം തേടിയെത്തുന്നവരെ
തിരസ്ക്കരിക്കരുത്


7 ജൂലൈ 2014, ലാംമ്പദൂസാ
അഭയം തേടിയെത്തുന്നവരെ കടലിലേയ്ക്ക് വലിച്ചെറിയരുതെന്ന്, പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വെല്യോ പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ ലാമ്പദൂസാ സന്ദര്‍ശനത്തിന്‍റെ പ്രഥമവാര്‍ഷികം അനുസ്മരിച്ചുകൊണ്ട് അവിടെ വിശുദ്ധ ജര്‍ലാന്‍റിന്‍റെ ദേവാലയത്തില്‍ ജൂലൈ 7-ാം തിയതി തിങ്കളാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കുടിയേറ്റ പ്രക്രിയയില്‍ കടലില്‍ ഒടുങ്ങിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളോടും
അവരുടെ കുടുംബങ്ങളോടും അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കാരുണ്യത്തിന്‍റെ സന്ദേശവുമായി
2013-ജൂലൈ 8-ാം തിയതി പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയുടെ പടിഞ്ഞാറന്‍ തീരത്ത് മെഡിറ്ററേനിയനിലുള്ള ലാമ്പദൂസാ ദ്വീപിലെത്തിയ സംഭവം കര്‍ദ്ദിനാള്‍ വേല്യോ വചനപ്രഘോഷണത്തില്‍ കര്‍ദ്ദിനാള്‍ ജനങ്ങളെ അനുസ്മരിപ്പിച്ചു.

ആഗോള സമ്പത്തിന്‍റെ ന്യായമായ വിതരണം നീതിയാണെന്നും, ദൈവം തന്ന ഭൂമി സകലര്‍ക്കുമുള്ളതാണെന്ന ബോധ്യത്തോടെ, ഉപയസാധ്യതകള്‍ കുറഞ്ഞിടങ്ങളില്‍നിന്നും ജീവിതത്തിന്‍റെ മരുപ്പച്ചതേടിയെത്തുന്നവരോട് സഹിഷ്ണുതയും ധാരണയും പുലര്‍ത്തണമെന്നും കര്‍ദ്ദിനാല്‍ വേല്യോ വചനപ്രഘോഷണമദ്ധ്യേ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.