2014-07-02 18:31:01

റോമാ രൂപതയില്‍
സമാധാനത്തിനായി ജാഗരാനുഷ്ഠാനം


2 ജൂലൈ 2014, റോം
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം ഉള്‍‍ക്കൊണ്ട് റോമാ രൂപതാ സമാധാനായി
ജാഗരം അനുഷ്ഠിച്ചു. ജൂലൈ 2-ാം തിയതി ബുധനാഴ്ചയാണ്, പാപ്പാ ഫ്രാന്‍സിസിന്‍റെ രൂപതയായ റോമാ, സിറിയയുടെയും ഇറാക്കിന്‍റെയും സമാധാനത്തിനായി ജാഗര പ്രാര്‍ത്ഥന അനുഷ്ഠിച്ചത്.

കഴിഞ്ഞ മാസത്തില്‍ തന്‍റെ എല്ലാ പൊതുപരിപാടികളിലും പാപ്പാ നിരന്തമായി നടത്തിയ സിറിയയുടെയും ഇറാക്കിന്‍റെയും സമാധാനത്തിനായുള്ള അഭ്യര്‍ത്ഥനകള്‍ മാനച്ചുകൊണ്ടാണ് റോമാ രൂപത ജാഗരപ്രാര്‍ത്ഥന സംഘടിപ്പിച്ചത്.

സമാധാനത്തിനുള്ള മാര്‍ഗ്ഗം സംവാദമാണെന്നും, മനുഷ്യക്കുരുതിയുടെയും രക്തച്ചൊരിച്ചിലിന്‍റെയും മുന്നില്‍ നിസംഗരായി നോക്കിനില്ക്കാനാവില്ലെന്നും, സമാധാനത്തിനായുള്ള നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ഈ പ്രാര്‍ത്ഥന സംവാദത്തിനും, സംവാദത്തിലുടെ സമാധാനത്തിനുള്ള പാത തുറക്കാന്‍ കാരണമാകുമെന്നുമാണ് പാപ്പാ പ്രത്യാശപ്രകടിപ്പിക്കുന്നത്.

മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാശുശ്രൂഷ ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് റോമിലെ സകല അപ്പസ്തോലന്മാരുടെയും നാമത്തിലുള്ള ബസിലിക്കയില്‍ ആരംഭിച്ചു.

തുടര്‍ന്ന് യുവജനങ്ങള്‍ നയിച്ച പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനയും സിറിയുടെയും ഇറാക്കിന്‍റെയും സമാധാനത്തിനായുള്ള ജാഗാരാനുഷ്ഠാനത്തിലേയ്ക്ക് കടന്നത്. സഭകളുടെ പ്രേഷിതൈക്യത്തിനായി മദ്ധ്യപൂര്‍വ്വദേശത്തു പ്രവര്‍ത്തിക്കുന്ന വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് മാത്യു സൂപ്പിയും ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.









All the contents on this site are copyrighted ©.