2014-07-02 18:49:12

എട്ടംഗ കര്‍ദ്ദിനാള്‍ സംഘം
ചര്‍ച്ചാപഠനം ആരംഭിച്ചു


2 ജൂലൈ 2014, വത്തിക്കാന്‍
സഭാനവീകരണത്തിനായി രൂപീകൃതമായ എട്ടംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പാപ്പാ ഫ്രാന്‍സിസുമായുള്ള
5-ാംമത്തെ സംഗമമാണിത്. ജൂലൈ 1-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ ആരംഭിച്ച ചര്‍ച്ചാപഠനങ്ങള്‍
4-ാം തിയതി വെള്ളിയാഴ്ചവരെ നീണ്ടുനില്ക്കും. Pastor Bonus നല്ലിടയന്‍, എന്ന സഭാഭരണത്തിനായുള്ള അടിസ്ഥാനരേഖ ആധാരമാക്കിയുള്ള ആനുകാലിക സഭാനവീകരണമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്വത്തിലുള്ള കര്‍ദ്ദിനാള്‍ സംഘം പരിശ്രമിക്കുന്നത്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ ഇപ്പോള്‍ തുടര്‍ച്ചയായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാല്‍ എട്ടംഗ കര്‍ദ്ദിനാള്‍ സംഘം ഒന്‍പതംഗ സംഘമായി പരിണമിച്ചിട്ടുണ്ടെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദരിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പേലാണ് സംഘത്തെ നയിക്കുന്നത്. ഇന്ത്യയില്‍നിന്നും മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്സും എട്ട് അംഗ സംഘത്തില്‍ ഉള്‍പ്പെടുന്നു.
1. ചിലിയിലെ സാന്തിയാഗോയുടെ മുന്‍ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ ജാവിയര്‍ എരാസ്സൂരിസ് ഓസ്സാ,
2. മ്യൂനിക്ക് അതിരൂപതാദ്ധ്യക്ഷന്‍ റയ്നാര്‍ഡ് മാക്സ്,
3. കിന്‍ഷാസ്സാ അതിരൂപതാദ്ധ്യക്ഷന്‍ ലൗറന്ത് മൊസേംഗോ പസീന്യാ,
4. ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ പാട്രിക്ക് ഒമാലി,
5. മുമ്പൈ അതിതൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്
5. ഹോന്‍ഡൂരാസിലെ തെകൂച്ചികല്പാ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ ആന്‍ഡ്രൂസ് മരദിയാഗാ എന്നിവരാണ് ഇപ്പോള്‍ ഒന്‍പതംഗ കര്‍ദ്ദിനാള്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍.








All the contents on this site are copyrighted ©.