2014-06-26 18:28:49

താറുമാറാകുന്ന
ആഗോള ഭക്ഷൃസുരക്ഷ


26 ജൂണ്‍ 2014, റോം
ഭക്ഷൃസുരക്ഷയുടെ മേഖലയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുകയാണെന്ന്, ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃസംഘട, ഫാവോയുടെ ഡയറക്ടര്‍ ജനറല്‍, ഹൊസ്സെ ഗ്രാസിയാനോ ഡി സില്‍വ പ്രസ്താവിച്ചു. കാലാവസ്ഥാകെടുതി, വിളനാശം എന്നിങ്ങനെയുള്ള പ്രകൃതിദത്താമായ വിപരീത സാഹചര്യങ്ങള്‍ക്കുമപ്പുറം, യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും സാമൂഹ്യാന്തരീക്ഷം ആഗോളതലത്തില്‍ കൃഷിനാശത്തിനും, അതുവഴി ലോകത്ത് ഭക്ഷൃസുരക്ഷ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ഫവോയുടെ ചിഫ്, ഗ്രാസിയാനോ വ്യക്തമാക്കി.

ഇറാക്ക്, സിറിയ പോലുള്ള മദ്ധ്യപൂര്‍വ്വദേശങ്ങളിലെ ഭീകരമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ആയിരങ്ങള്‍ നാടും വീടും വിട്ടുപോകുന്ന പ്രകൃയില്‍ വന്‍കൃഷിയിടങ്ങളും വിളകളും നാശനഷ്ടത്തിലാകുന്നത് അധൃകൃതര്‍ പോലും ശ്രദ്ധിക്കാതെ പോകുന്നുണ്ടെന്നും, അത് ആഗോള ഭക്ഷൃസുരക്ഷയെ തച്ചുടയ്ക്കുന്ന ഘടകമാണെന്നും ജൂണ്‍ 25-ാം തിയതി ബുധനാഴ്ച ഗ്രാസ്സിയാനോ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞൊരു വര്‍ഷത്തില്‍മാത്രം 20 ലക്ഷത്തിലേറെ ജനങ്ങളാണ് വീടും തൊഴിലും കൃഷിയിടങ്ങളും ഉപേക്ഷിച്ച് മദ്ധ്യപൂര്‍വ്വദേശത്തുനിന്നും പുറപ്പെട്ടു പോയിരിക്കുന്നതെന്നും, അതോടൊപ്പം നാടിന്‍റെ സുസ്ഥിതിക്കും നിലനില്പിനും അനിവാര്യമായ കൃഷിയിടങ്ങള്‍ വിളഭൂമി, ഗോതമ്പ് ബാര്‍ളി മുതലായ ഭക്ഷൃോല്പന്നങ്ങളുടെ നാശത്തിനും കാരണമായാട്ടുണ്ടെന്നും യുഎന്നിന്‍റെ വക്താവ് ചൂണ്ടിക്കാട്ടി.

കൃഷിചെയ്യുന്നിതിന് ആളില്ലാതാകുന്നതു മാത്രമല്ല, കാര്‍ഷികോല്പന്നങ്ങള്‍ ശേഖരിക്കുവാനും വ്യയംചെയ്യുവാനുമുള്ള പരിമിതികള്‍, തൊഴില്‍-ഗതാഗത തടസ്സങ്ങള്‍ എന്നിവയും ആഗോള ഭക്ഷൃസുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളാണെന്ന് ഗ്രാസിയാനോ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.