2014-06-25 17:50:52

‘സുവിശേഷ സന്തോഷ’ത്തില്‍ ഒരുക്കിയ
സ്പെയിനിന്‍റെ അജപാലനപദ്ധതി


25 ജൂണ്‍ 2014, സ്പെയിന്‍
‘സുവിശേഷ സന്തോഷ’ത്തില്‍ സ്പെയിനിലെ സഭയെ നവീകരിക്കുമെന്ന്, ദേശീയ മെത്രാന്‍ സമതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റിക്കാര്‍ദോ ബ്ലെസ്ക്വെസ് പേരെസ് പ്രസിഡന്‍റ് പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസുമായി ജൂണ്‍ 24-ാം തിയതി ചൊഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, സഭയുടെ പുതിയ സുവിശേഷവത്ക്കരണ പ്രബോധനം Evangelii Gaudium ‘സുവിശേഷ സന്തോഷ’ത്തെ ആധാരമാക്കി തയ്യാറാക്കുന്ന അജപാലനപദ്ധതിയുടെ വിശദാംശങ്ങള്‍ സ്പെയിനിലെ വല്ലഡോലിഡ് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് പേരെസ് പാപ്പാ ഫ്രാന്‍സിസുമായി പങ്കുവച്ചത്. സ്പെയിനിലെ സഭാ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനും ഊര്‍ജ്ജ്വസ്വലമാക്കുവാനുമുള്ള കര്‍മ്മരേഖരാണ് ദേശീയ മെത്രാന്‍ സമിതി ഒരുക്കിയിരിക്കുന്നത്.

സ്പെയിനിലെ സഭയുടെ നവമായ അജപാലന സംരംഭങ്ങളെ, വിശിഷ്യ സമൂഹത്തിലെ നിര്‍ധനരായവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന പ്രേഷിത പരിപാടികളെ പാപ്പാ ശ്ലാഘിക്കുകയും പ്രശംസിക്കുകയും ചെയ്തു.
ദേശീയ തലത്തില്‍ പുതിയ ഭരണസമിതി രൂപീകൃതമായതിനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പ്രബോധനം Evangelii Gaudium-ന്‍റെ വെളിച്ചത്തില്‍ നവമായ അജപാലന കര്‍മ്മരേഖ ഒരുക്കിയതെന്ന് ആര്‍ച്ചുബിഷപ്പ് പേരെസ് വെളിപ്പെടുത്തി. ദേശീയ മെത്രാന്‍ സമിതയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് പേരസിനോടൊപ്പം, വൈസ് പ്രസിഡന്‍റ് കാര്‍ളോ സിയേരാ, ജനറല്‍ സെക്രട്ടറി ജോസ് മരിയ തൊമായാ എന്നിവരും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കഴ്ചയില്‍ സന്നിഹിതരായിരുന്നു.

പാപ്പാ ഫ്രാന്‍സിസിന്‍റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രമേയങ്ങളുടെ പ്രവാഹമാണ് ‘സുവിശേഷസന്തോഷം’. ക്രിസ്തുവാകുന്ന സുവിശേഷം ലോകത്തെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഈ ആശ്ചര്യം ലോകത്തെ അറിയിക്കുവാനുള്ള അജപാലന പ്രതിബദ്ധതയിലെ വളരെ പ്രായോഗികമായ ചിന്തകളും നിര്‍ദ്ദേശങ്ങളുമാണ് നീണ്ട അഞ്ച് അദ്ധ്യായങ്ങളിലൂടെ പാപ്പാ ഫ്രാന്‍സിസ് ഈ അപ്പസ്തോലിക പ്രബോധനത്തില്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ആനുകാലിക സഭാ പ്രബോധനങ്ങളില്‍നിന്നും ഏറെ വ്യത്യസ്തവും പ്രായോഗികവുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സുവിശേഷസന്തോഷം Evagelii Gaudium എന്ന അപ്പസ്തോലിക പ്രബോധനം.









All the contents on this site are copyrighted ©.