2014-06-25 18:38:32

അജപാലന ദര്‍ശനത്തില്‍
വിരിഞ്ഞ സഭൈക്യസങ്കല്പം


25 ജൂണ്‍ 2014, വത്തിക്കാന്‍
സഭൈക്യദര്‍ശനം വളര്‍ന്നത് വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പായുടെ അജപാലന ദര്‍ശനത്തില്‍നിന്നുമാണെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് സഭൈക്യമാനം നല്കിയ (ecumencial dimension) കാഴ്ചപ്പാട് വിശുദ്ധനായ ജോണ്‍ 23-ാമന്‍ പാപ്പായ്ക്കു ലഭിച്ചത് വിവിധ ക്രൈസ്തവസഭകളുടെ സാന്നിദ്ധ്യമുള്ള ബള്‍ഗേറിയായില്‍ 10 വര്‍ഷക്കാലം ആര്‍ച്ചുബിഷപ്പ് റൊങ്കാളി അപ്പസ്തോലിക സന്ദര്‍ശകനായി പ്രവര്‍ത്തിച്ച 1925-മുതല്‍ 1935-വരെയുള്ള കാലഘ്ട്ടത്തിലാണ്.

‘മോണ്‍സീഞ്ഞോര്‍ റൊങ്കാളിയുടെ ബള്‍ഗേറിയായില്‍ വിരിഞ്ഞ സഭൈക്യദര്‍ശനം’ (Sollecitudine ecclesiale di Monsignor Roncalli in Bulgaria) എന്ന വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയുടെ ഈ വര്‍ഷത്തെ സമ്മാനാര്‍ഹമായ പ്രബന്ധമാണ് ഈ വസ്തുത വെളിപ്പെടുത്തിയതെന്ന് ജൂണ്‍ 25-ാംതിയതി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

സഭാചരിത്രത്തില്‍ ഇഥംപഥമമായി വിവിധ സഭാ പ്രതിനിധികളെ വിളിച്ചുകൂട്ടി സൂനഹോദോസു നടത്തുവാനും, രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ ‘എക്യൂമേനിക്കല്‍ കൗണ്‍സില്‍’ Ecumenical Council എന്ന് വിശേഷിപ്പിക്കാനുള്ള ക്രൈസ്തവൈക്യത്തിന്‍റെ ദര്‍ശനം വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായ്ക്ക് ലഭിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രേഷിതസമര്‍പ്പണത്തിന്‍റെ പശ്ചാത്തലത്തില്‍നിന്നുതെന്നയാണെന്നും വത്തിക്കാന്‍റെ ശാസ്ത്ര-ചരിത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന സമര്‍ത്ഥിച്ചു.

1925-ല്‍ പുണ്യശ്ലോകനായ 11-ാം പിയൂസ് പാപ്പായാണ് ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ജുസ്സേപ്പെ റൊങ്കാളിയെ ബള്‍ഗേറിയായിലെ അപ്പസ്തോലിക സന്ദര്‍ശകനായി നിയോഗിച്ചത്. സമകാലീന സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധികളില്‍ അകപ്പെട്ട ക്രൈസ്തവ സമൂഹങ്ങളെ തുണയ്ക്കുക എന്ന പ്രത്യേക ദൗത്യമായിട്ടാണ് അന്ന് ആര്‍ച്ചുബിഷപ്പ് റൊങ്കാളി ബള്‍ഗേറിയായിലെത്തിയത്.








All the contents on this site are copyrighted ©.