2014-06-20 19:14:05

യാതനകള്‍ക്കു മുന്‍പില്‍
മടിച്ചുനില്ക്കരുത്


20 ജൂണ്‍ 2014, വത്തിക്കാന്‍
യാതനകള്‍ക്കു മുന്‍പില്‍ നിസ്സംഗത കാട്ടുകയോ മടിച്ചുനില്ക്കുകയോ ചെയ്യരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ലോകത്തുള്ള യാതനകളോട് ഏറെ നിസംഗതയാണ് മനുഷ്യര്‍ പൊതുവെ കാട്ടുന്നതെന്നും എന്നാല്‍ നിസംഗതയല്ല, സഹാനുഭാവവും സ്നേഹവുമാണ് പ്രകടമാക്കേണ്ടതെന്ന്, ജൂണ്‍ 20-ന് ആഗോള അഭയാര്‍ത്ഥി ദിനത്തില്‍ കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

There is so much indifference in the face of suffering. May we overcome indifference with concrete acts of charity.

@pontifex എന്ന ഹാന്‍ഡില്‍ ട്വിറ്റ് ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ്, അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്ന ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.








All the contents on this site are copyrighted ©.