2014-06-20 17:43:39

പങ്കുവയ്ക്കുമെങ്കില്‍
പണം നല്ലതാണെന്ന് പാപ്പാ


20 ജൂണ്‍ 2014, വത്തിക്കാന്‍
പങ്കുവയ്ക്കുമെങ്കില്‍ സമ്പത്ത് നല്ലതാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന സമ്പാദ്യവും സമ്പത്തും അര്‍ത്ഥപത്തും നല്ലതുമാണെന്നും, എന്നാല്‍ പൂഴ്ത്തിവയ്ക്കുന്ന സമ്പാദ്യം മോഷ്ടിക്കപ്പെടാവുന്നതും, ആത്മനാശത്തിന് കാരണമാക്കുന്നതുമാണെന്ന് പാപ്പാ വ്യഖ്യാനിച്ചു.

സമ്പത്തിലും അധികാരത്തിലും, മഥ്യയായ കാര്യങ്ങളിലുമാണ് മനുഷ്യന്‍റെ നിക്ഷേപമെങ്കില്‍, അവിടെയായിരിക്കും അവന്‍റെ ഹൃദയവും സകലതുമെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷചിന്തയെ (മത്തായി 6, 19-23) ആധാരമാക്കി പാപ്പാ വ്യക്തമാക്കി.

ജൂണ്‍ 20-ാം തിയതി രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍
അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.








All the contents on this site are copyrighted ©.