2014-06-19 19:51:19

വിശുദ്ധ തോമസിന്‍റെ
അനശ്വരമായ ദിവ്യകാരുണ്യഗീതികള്‍


19 ജൂണ്‍ 2014, റോം
ദിവ്യകാരുണ്യമഹോത്സവത്തിന്‍റെ മനോഹരഗീതങ്ങള്‍ തോമസ് അക്വീനാസിന്‍റേതെന്ന് ഇറ്റാലിയന്‍ സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോ മാര്‍ക്കോ ഫ്രിസീനാ ചൂണ്ടിക്കാട്ടി. ജൂണ്‍ 19-ാം തിയതി വ്യാഴാഴ്ച റോമില്‍ ആചരിക്കുന്ന ദിവ്യകാരുണ്യ മഹോത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് റോമാരൂപതയുടെ ഗായക സംഘത്തിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന സംഗീതജ്ഞന്‍, മോണ്‍സീഞ്ഞോര്‍ ഫ്രിസീനാ ഇങ്ങനെ പ്രസ്താവിച്ചത്.

ദിവ്യകാരുണ്യത്തിലെ ക്രിസ്തുസാന്നിദ്ധ്യത്തെ സംബന്ധിച്ച വിശുദ്ധ തോമസ് അക്വീനാസിന്‍റെ (1225-1274) ദൈവശാസ്ത്ര ചിന്തകള്‍ ഈ തിരുനാളിന്‍റെ സത്ത വെളിപ്പെടുത്തുന്നതാണെന്നും, എന്നാല്‍ അദ്ദേഹം രചിച്ചിട്ടുള്ള
O salutaris Hostia, Tantum ergo മോക്ഷകവാടം തുറക്കും, ഭക്ത്യാവണങ്ങുക... എന്നീ പുരാതന ദിവ്യകാരുണ്യഗീതികള്‍ കാലംമായിച്ചു കളയാത്ത അനശ്വരമായ സൃഷ്ടികളാണെന്നും മോണ്‍സീഞ്ഞോര്‍ ഫ്രിസീനാ ഗായകസംഘത്തിന്‍റെ പരിശീലനത്തെ തുടര്‍ന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഇറ്റിലെ ഏറെ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ള ആരാധനക്രമ ഗീതികളുടെ സംവിധായകനും യൂറോപ്പില്‍ അറിയപ്പെട്ട സംഗീതജ്ഞനുമാണ് റോമാ സ്വദേശിയും, ഇപ്പോള്‍ റോമിലെ സാന്താ സിസിലിയ ബസിലിക്കയുടെയും തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെയും ഡയറക്ടറായ മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീനാ.

1269-ല്‍ ഊര്‍ബന്‍ നാലാമന്‍ പാപ്പായാണ് (Toronsiturus de hoc mundo എന്ന അപ്പസ്തോലിക പ്രബോധനത്തിലൂടെ) ക്രിസ്തുവിന്‍റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍ ആഗോളസഭയില്‍ സ്ഥാപിച്ചത്.








All the contents on this site are copyrighted ©.