2014-06-19 19:32:52

റോമിലെ ദിവ്യകാരുണ്യമഹോത്സവം
പാപ്പാ പ്രദക്ഷിണത്തില്‍ പങ്കെടുക്കില്ല


19 ജൂണ്‍ 2014, വത്തിക്കാന്‍
പ്രായോഗിക കാരണങ്ങളാല്‍ പാപ്പാ ഫ്രാന്‍സിസ് റോമിലെ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍റെ പ്രസതാവന അറിയിച്ചു.

ജൂണ്‍ 19-ാം തിയതി വ്യാഴാഴ്ച റോമാ രൂപത അനുഷ്ഠിക്കുന്ന ദിവ്യകാരുണ്യത്തിരുനാളിലെ പ്രദക്ഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസിന് പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചത്.

വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നരം 7 മണിക്ക് റോമാരൂപതയുടെ കത്തിഡ്രല്‍ ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് ദിവ്യകാരുണ്യ തിരുനാള്‍ ദിവ്യബലി അര്‍പ്പിക്കും.
എന്നാല്‍ അതിനെ തുടര്‍ന്ന് പരമ്പരാഗതമായി നടത്തപ്പെടുന്ന മെരുളാന വീഥിയിലൂടെയുള്ള നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പാപ്പാ പങ്കെടുക്കുകയില്ലെന്ന് വത്തിക്കാന്‍റെ പ്രസ്താവ അറിയിച്ചു.

റോമാ രൂപതുയെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി ദിവ്യകാരുണ്യ പ്രദക്ഷിണം നയിക്കും.

ലാറ്ററന്‍ ബസിലക്കയില്‍നിന്നും മേരി മജ്യോരെ ബസിലിക്കയിലേയ്ക്കുള്ള ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദക്ഷിണത്തില്‍ നടക്കുന്നതിലുള്ള ശാരീരികായാസവും, എന്നാല്‍ ദിവ്യകാരുണ്യവുമായി തുറന്ന വാഹനത്തില്‍ യാത്രചെയ്യാന്‍ താല്പര്യമില്ലാത്തതുമാണ്, പ്രദക്ഷിണത്തില്‍ പാപ്പാ പങ്കെടുക്കാത്തതിന്‍റെ പ്രായോഗിക കാരണമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

ശനിയാഴ്ച ഇറ്റലിയിലെ കലാബ്രിയ പ്രവിശ്യയിലെ കസ്സാനോയിലേയ്ക്കു നടത്താനിരിക്കുന്ന ഇടയസന്ദര്‍ശനത്തിനുള്ള ഒരുക്കവും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലെ നീണ്ടനടപ്പ് ഒഴിവാക്കുന്നതിന് മറ്റൊരു കാരണമാണെന്നും പ്രസ്താവന വിവിരിച്ചു.

ലാറ്ററന്‍ ബസിലിക്കയില്‍നിന്നും കാറില്‍ യാത്രചെയ്ത് മേരി മജ്യോരെയിലെത്തുന്ന പാപ്പാ, പ്രദക്ഷിണത്തിന് സമാപനമായിട്ടുള്ള ദിവ്യകാരുണ്യ ആശീര്‍വ്വാദം നല്കുമെന്നും വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.









All the contents on this site are copyrighted ©.