2014-06-19 20:13:03

ഏഷ്യന്‍ യുവജനസംഗമം
കൊറിയ സന്ദര്‍ശനത്തില്‍ പ്രധാനം


19 ജൂണ്‍ 2014, വത്തിക്കാന്‍
പാപ്പായുടെ കൊറിയ സന്ദര്‍ശനത്തിലെ പ്രധാന ഇനം, ഏഷ്യന്‍ യുവജനസംഗമത്തിലെ പങ്കാളിത്തമെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. ആഗസ്റ്റ് 13-മുതല്‍ 18-വരെ തിയതികളിലാണ് ദക്ഷിണേഷ്യന്‍ രാജ്യമായ കൊറിയ പാപ്പാ സന്ദര്‍ശിക്കുന്നത്.

യുവജനം, രക്തസാക്ഷികള്‍, അനുരഞ്ജനവും സമാധാനവും എന്നീ മേഖലകളില്‍ ശ്രദ്ധതിരിക്കുന്നതാണ് 5 ദിവസം നീണ്ടുനില്കുന്ന പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനം.
+ രാഷ്ട്രാധികാരികളും സഭാതലവന്മാരുമായി സിയോളില്‍വച്ചുള്ള കൂടിക്കാഴ്ച,
+ കൊറിയന്‍ രക്തസാക്ഷികളായ പോള്‍ യൂന്‍ ജീ-ച്യൂങിന്‍റെയും
123 കൂട്ടുകാരുടെയും വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം
+ കൊട്ടോണ്‍ഗോയിലെ ‘പ്രത്യാശാഭവനി’ല്‍ അംഗവൈകല്യമുള്ളവരുമായുള്ള കൂടിക്കാഴ്ച
+ സിയോള്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം.
+സന്ന്യസ്തരും വൈദികരും അല്‍മായ പ്രതിനിധികളുമായുള്ള നേര്‍ക്കാഴ്ച
+ ദേശീയ മെത്രാന്‍ സമിതിയുമായി ഹേമിയില്‍വച്ചുള്ള കൂടിക്കാഴ്ച
+ ഏഷ്യന്‍ യുവജന സംഗമത്തിന്‍റെ സമാപന പരിപാടിയിലെ ദിവ്യബലിയര്‍പ്പണം.
+അവസാനം ദിവസം വിവിധ മതനേതാക്കളുമായുള്ള സംവാദം എന്നിവ പാപ്പാ ഫ്രാന്‍സിസിന്‍റെ
കൊറിയ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട ഇനങ്ങളാണെന്ന് ജൂണ്‍ 18-ാം തിയതി ബുധനാഴ്ച
പുറത്തിറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

Photo : fr. Woong Jin, the programmer of Papal visit in Korea








All the contents on this site are copyrighted ©.