2014-06-18 18:40:59

മൈക്കിളാഞ്ചലോയുടെ
കലയും കാലവും സംരക്ഷിക്കും


18 ജൂണ്‍ 2014, വത്തിക്കാന്‍
മൈക്കിളാഞ്ചലോയുടെ കലയും കാലവും സംരക്ഷിക്കാന്‍
സിസ്റ്റൈന്‍ കപ്പേള വീണ്ടും താപനിയന്ത്രിതമാക്കുന്നു.


വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയിലുള്ള 500 വര്‍ഷത്തിലേറെ പഴക്കമുള്ള മൈക്കിളാഞ്ചലോയുടെ വിശ്വത്തരകാലാസൃഷ്ടികള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അമേരിക്കയിലെ Career Company അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ പുരാതനമായ കപ്പോള താപനിയന്ത്രിതമാക്കുന്നതെന്ന് (hi-tech air conditioning)
ജൂണ്‍ 18-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

അനുദിനം ആയിരക്കണക്കിന് സന്ദര്‍ശകര്‍ കടന്നുപോകുന്ന സിസ്റ്റന്‍ കപ്പേളയിലെ അമൂല്യ കലാശേഖരം മലിനീകരണം, താപവര്‍ദ്ധനവ്, ഈര്‍പ്പം എന്നിവയില്‍നിന്നും സംരക്ഷിക്കുന്നതിന് ഈ നവീകരണ പദ്ധതി സാഹിയിക്കുമെന്ന് വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ സാങ്കേതിക വിഭാഗം ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ റഫേല്‍ ഗാര്‍ഷിയ വ്യക്തമാക്കി.

ജൂണ്‍ 18-ന് ആരംഭമിട്ട പണികള്‍ സെപ്റ്റംബറില്‍ സമയബദ്ധമായി തീര്‍ക്കുവാനാണ് പദ്ധതിയൊരുക്കിയിരിക്കുന്നതെന്നും മോണ്. ഗാര്‍ഷിയ അറിയിച്ചു. പണിപൂര്‍ത്തിയായാല്‍ കപ്പേളയുടെ ഉള്ളിളെ അപൂര്‍വ്വ കലാശേഖരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം, അവിടേയ്ക്കുള്ള അനുദിന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് കൊണ്ടുവാരാന്‍ സാധിക്കുമെന്നാണ് വത്തിക്കാന്‍റെ പ്രസ്താവന.









All the contents on this site are copyrighted ©.