2014-06-18 19:11:07

അസ്സീസിലെ
വിശ്വശാന്തി സംഗീതോത്സവം


18 ജൂണ്‍ 2014, അസ്സീസി
വിശ്വശാന്തിയുടെ സന്ദേശവുമായി അസ്സീസിയില്‍ അന്തര്‍ദേശീയ സംഗീതവിരുന്ന്.
അസ്സീസിയുടെ സിദ്ധനായ ഫ്രാന്‍സിസ് പ്രചരിപ്പിച്ച സമാധാനസന്ദേശവും മനുഷ്യസ്നേഹവും പ്രാപഞ്ചപ്രേമവും തുടര്‍ന്നും ലോകത്ത് പ്രചരിപ്പിക്കുവാനാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന തട്ടുകവും ജന്മസ്ഥാനവുമായ അസ്സീസി പട്ടണത്തില്‍ ആഗോള സംഗീതസംഗമം വിളിച്ചുകൂട്ടുന്നതെന്ന്, അസ്സീസി ആശ്രമത്തിന്‍റെയും തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ എന്‍സോ ഫോര്‍ത്തുനാത്തോ ജൂണ്‍ 17-ാം തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

ദൈവത്തോടു മാത്രമല്ല, പ്രപഞ്ചത്തോടും അതിലെ ഓരോ ജീവജാലങ്ങളോടും സ്നേഹമായും ആരാധനയായും രമ്യതയായും
നിറഞ്ഞുനിന്ന ഫ്രാന്‍സിസിന്‍റെ ആത്മീയത സംഗീതമെന്ന ആഗോള മാധ്യമത്തിലൂടെ പ്രചരിപ്പിക്കുവാനും, അങ്ങനെ വിശ്വസാഹോദര്യന്‍റെ അനുഭവം വളര്‍ത്തുകയുമാണ് ഇതിന്‍റെ ലക്ഷൃമെന്നും, സംഘാടക സമിതിക്കുവേണ്ടി ഫാദര്‍ ഫോര്‍ത്തുനാത്തോ പ്രസ്താവിച്ചു.

2014 ഒക്ടോബര്‍‍ 16-മുതല്‍ 19-വരെ അസ്സീസിയില്‍ അരങ്ങേറുന്ന ഈ വിശ്വശാന്തി സംഗീതസംഗമത്തിന് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ഭാഷയുടെയോ സംസ്ക്കാരങ്ങളുടെയോ അതിര്‍വരമ്പുകള്‍ ഇല്ലാതെ ഗായകസംഘങ്ങളെയും ബാന്‍ഡുകളെയും സംഗീതജ്ഞരെയും ക്ഷണിക്കുകയാണെന്നും ഫാദര്‍ ഫോര്‍ത്തുനാത്തോ അറിയിച്ചു.

For more information :
e-mail – assisipaxmundi@libero.it
site – www.sanfrancesco.org








All the contents on this site are copyrighted ©.