2014-06-13 18:43:57

വ്യവസായത്തിന്‍റെ യുക്തി
ലാഭം മാത്രമാകരുത്


13 ജൂണ്‍ 2014, ജനീവ
വ്യവസായ മേഖലയുടെ പ്രവൃത്തിസംവിധാനം മനുഷ്യാവകാശത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ജൂണ്‍ 12-ാന് ജനീവയിലെ യുഎന്‍ അസ്ഥാനത്തു നടന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 26-ാമത് സമ്മേളനത്തില്‍ അവതരിപ്പിച്ച, പ്രബന്ധത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷ് തൊമാസി വ്യവസായ മേഖലയിലെ മനുഷ്യാവകാശത്തെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആഗോളവത്ക്കരണവും വ്യവസായത്തിന്‍റെ വിപുലമായ വ്യാപനവും മൂലം തൊഴില്‍ മേഖലയിലും അതിന്‍റെ അടിസ്ഥാന നിയമങ്ങളുടെ കാര്യത്തിലും നവവും ശക്തവുമായ വെല്ലുവിളികളാണ് ഇന്ന ഉയര്‍ന്നുവരുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.

ലാഭം മാത്രമല്ല വ്യവസായത്തിന്‍റെ യുക്തിയെന്നും, പ്രസ്ഥാനത്തിന്‍റെ വിവിധ വിഭാഗങ്ങളിലെ ആശ്രിതരുടെ stakeholders മനുഷ്യാവകാശ നയങ്ങള്‍ പരിഗണിച്ചുകൊണ്ടു വേണം സ്ഥാനപനങ്ങള്‍, അത് ചെറുതോ വലുതോ ആയാലും, മുന്നോട്ട് പോകാന്‍ എന്നും വത്തിക്കാന്‍റെ പ്രതിനിധി പ്രബന്ധത്തില്‍ വ്യക്തമായി ചൂണ്ടിക്കാട്ടി.

മനുഷ്യാവകാശത്തിന്‍റെ മേഖലയില്‍ വ്യവസായരംഗത്തു നടക്കുന്ന അവഗണന അവിചാരിതമല്ല, മറിച്ച് സംഘടിതവും ക്രമാനുഗതവുമാണെന്നും, അങ്ങനെ വളര്‍ന്നുവരുന്ന വ്യവസായത്തിന്‍റെ സാമ്പത്തിക വ്യവസ്ഥിതിയില്‍ സാധാരണക്കാരും പാവങ്ങളുമായവര്‍ അവഗണിക്കപ്പെടാനുള്ള സാധ്യത ഏറെയുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.