2014-06-11 18:25:21

സഭയുടെ നവോര്‍ജ്ജമാണ്
പുതിയ പ്രോവിന്‍സുകള്‍


11 ജൂണ്‍ 2014, മാഡ്രിഡ്
സലീഷന്‍ സഭയുടെ നവോന്മേഷമാണ് പുതിയ പ്രോവിന്‍സുകളെന്ന്, ഡോണ്‍ബോസ്ക്കോയുടെ 10-ാമത്തെ പിന്‍ഗാമി, ഡോണ്‍ ആര്‍ത്തിമേ ഫെര്‍ണാണ്ടസ് പ്രസ്താവിച്ചു. സ്പെയിനിലെ മാഡ്രിഡില്‍, ജൂണ്‍ 8-ാം തിയതി പെന്തക്കൂസ്താ ദിനത്തില്‍ രണ്ടു പുതിയ പ്രോവിന്‍സുകള്‍ ഉത്ഘാടനംചെയ്തുകൊണ്ട് സംസാരിക്കവെയാണ്
സലീഷ്യന്‍ സഭയുടെ റെക്ടര്‍ മെയ്ജര്‍, ഡോണ്‍ ആര്‍ത്തിമേ ഇങ്ങനെ പ്രസ്താവിച്ചത്.

സെവീലെ, മാഡ്രിഡ് എന്നീ നഗരങ്ങള്‍ ആസ്ഥാനമാക്കിക്കൊണ്ടാണ് പുതിയ പ്രോവിന്‍സികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് സലീഷ്യന്‍ സഭയുടെ റോമില്‍ ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

ഡോണ്‍ ക്രിസബെല്‍ ലോപ്പെസ്, ഡോണ്‍ ജുവാന്‍ കാര്‍ലോ പേരെസ് എന്നിവരെ യഥാക്രമം സെവീലെ, മഡ്രിഡ് പ്രോവിന്‍സുകളുടെ മേലധികാരികളായും ഡോണ്‍ ആര്‍ത്തിമേ നിയോഗിച്ചു.








All the contents on this site are copyrighted ©.