2014-06-10 09:23:51

നന്ദിയുടെ കീര്‍ത്തനങ്ങള്‍ (10)
വ്യക്തിഗതവും സാമൂഹികവും


RealAudioMP3

സങ്കീര്‍ത്തനങ്ങളെക്കുറിച്ചുള്ള പശ്ചാത്തലപഠനം തുടരുകയാണ്. കഴിഞ്ഞ പ്രക്ഷേപണത്തില്‍ വിലാപസങ്കീര്‍ത്തനത്തെക്കുറിച്ചാണ് നാം പഠിച്ചത്. അത് സങ്കീര്‍ത്തനങ്ങളുടെ നാലാമത്തെ സാഹിത്യഗണമായിരുന്നല്ലോ. സ്തുതിപ്പ്, രാജത്വസങ്കീര്‍ത്തനം, സിയോണ്‍ സങ്കീര്‍ത്തനങ്ങള്‍, വിലാപസങ്കീര്‍ത്തനങ്ങള്‍ എന്നീ സാഹിത്യരൂപങ്ങളെക്കുറിച്ചും നാം മനസ്സിലാക്കി കഴിഞ്ഞു.
ഈ പ്രക്ഷേപണത്തില്‍ 6-ാമത്തെ സാഹിത്യരൂപത്തെക്കുറിച്ച് നമുക്ക് പഠിക്കാം.
നന്ദിയുടെ സങ്കീര്‍ത്തനങ്ങള്‍. The Psalms of Thanksgiving. നന്ദിയുടെ വികാരം പ്രകടമാക്കുന്ന സങ്കീര്‍ത്തനങ്ങളെ പണ്ഡിതന്മാര്‍ വ്യക്തിഗതമായ നന്ദിയുടെ സങ്കീര്‍ത്തനങ്ങള്‍ എന്നും, നന്ദിയുടെ സമൂഹിക സങ്കീര്‍ത്തനങ്ങള്‍ എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ ഗണം, വ്യക്തിഗതി നന്ദിയുടെ സങ്കീര്‍ത്തനങ്ങളെക്കുറിച്ച് ഇക്കുറി നമുക്കു മനസ്സിലാക്കാന്‍ ശ്രവിക്കാം.

നന്ദിയുടെ വ്യക്തിഗത സങ്കീര്‍ത്തനത്തെക്കുറിച്ച് വ്യക്തമാക്കുവാന്‍ സംഗീതസംവിധായകന്‍, സാംസണ്‍ കോട്ടൂരിന്‍റെ ഗീതമാണ് ഇന്നത്തെ പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത്. 40-ാം സങ്കീര്‍ത്തനത്തെ ആധാരമാക്കിയാണ് സാംസണ്‍ കോട്ടൂര്‍ ഈ ഗീതം തയ്യാറാക്കിയിക്കുന്നത്. നന്ദിയുടെ വികാരങ്ങള്‍ വരികളിലും ഈണത്തിലും കോട്ടൂര്‍ വളരെ ഭംഗിയായി പ്രകടിപ്പിച്ചിരിക്കുന്നു. മാത്രമല്ല, വില്‍സ്വാരജ്, പുതിയ ഗായകന്‍ തന്‍റെ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ കോട്ടൂരിന്‍റെ വരികള്‍ക്ക് ഭാവാത്മകമായ അര്‍ത്ഥപൂര്‍ണ്ണിമ നല്കിയിരിക്കുന്നു.

Versification of Ps. 40

എണ്ണിയെണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിലാല്‍
ഇന്നെയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ...

വ്യക്തിയുടെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുമ്പോള്‍ സഹായം ഉണ്ടാകുമെന്നുള്ള തീര്‍ച്ചയിലാണ്, സങ്കീര്‍ത്തകന്‍ നന്ദിപറയുവാന്‍ തയ്യാറാകുന്നത്. അവിടുന്നു കാണിച്ച ഔദാര്യത്തിലുള്ള സന്തോഷത്തിന്‍റെയും നന്ദിയുടെയും പ്രകടനമാണ് വരികളില്‍ പ്രതിഫലിക്കുന്നത്, അല്ലെങ്കില്‍ ഗീതത്തില്‍ പ്രകടമാക്കിയിരിക്കുന്നത്. എന്നാല്‍ യഥോചിതമായ സ്തുതിപ്പില്‍ ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളും അപദാനങ്ങളുമാണ് പ്രകീര്‍ത്തിക്കപ്പെടുന്നത്.
തന്‍റെ ജീവിതത്തില്‍ ദൈവമാണ് പ്രവര്‍ത്തിച്ചതെന്ന് സ്ഥിരീകരിക്കുകയും അത് ഏറ്റുപറയുകയുമാണ് സങ്കീര്‍ത്തകനും, മാതൃകയായ ഗീതത്തില്‍ ഗായകനും ഗാനസംവിധായകനും. നല്ല ദാനങ്ങളുടെയെല്ലാം ഉറവിടമായ ദൈവത്തെ അവര്‍ പ്രഘോഷിക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ ദൈവത്തെ സ്തുതിക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗമാണ് നന്ദിപറച്ചിലെന്ന് നമുക്ക് സ്ഥാപിക്കാവുന്നതാണ്.. ദൈവത്തിന്‍റെ നന്മകളെ ഓര്‍ത്ത് സങ്കീര്‍ത്തകന്‍ അവിടുത്തെ പ്രകീര്‍ത്തിക്കുന്നതാണ് നന്ദിയുടെ സ്തുതിപ്പുകള്‍, എന്ന് ചുരുക്കിപ്പറയാം.
അനുദിന ജീവിതത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടാണല്ലോ നാം പലപ്പോഴും നന്ദിപ്രകാശിപ്പിക്കുന്നത്. കൂടാതെ, നമ്മുടെ സംഭാഷണത്തിന്‍റെ ക്രമാഗതമായ വികസനത്തിന്‍റെ അവസാനഘട്ടത്തിലാണല്ലോ സാധാരണഗതിയില്‍ നന്ദിപറച്ചില്‍ രൂപംകൊള്ളുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.


Versified Psalm 40

എണ്ണിയെണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിലാല്‍
ഇന്നെയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ...

ഉന്നംവച്ച വൈരിയിന്‍
കണ്ണിന്‍ മുന്‍പില്‍ പതറാതെ
കണ്‍മണിപോല്‍ കാക്കും കരങ്ങളില്‍
എന്നെ മൂടി മറച്ചില്ലേ...
എണ്ണിയെണ്ണി....

നന്ദിയുടെ സങ്കീര്‍ത്തിനത്തിന്‍റെ ഘടയെക്കുറിച്ച് നമുക്ക് പഠിക്കാം.. ഉദ്ദേശ്യം വ്യക്തമാക്കുന്ന ഒരാമുഖമാണ് തുടക്കം. അതുപോലെ നന്ദിപറയുന്ന സ്ഥലവും (സങ്കീ. 40, 10). വിജ്ഞാനസൂക്തവും പറഞ്ഞുകൊണ്ട് ആരംഭിക്കുന്നു. ഉദാഹരണത്തിന്, (32, 1), നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍....

രണ്ടാം ഭാഗം ഉള്ളടക്കത്തിന്‍റെ നീണ്ടതും പ്രധാനപ്പെട്ടതുമായ ഭാഗമാണ്.
ഇവിടെ ഏതേത് അപകടങ്ങളില്‍നിന്ന് മോചിക്കപ്പെട്ടോ അവയെപ്പറ്റിയുള്ള വിവരണം കാണാം. അപകടം സ്വന്തം പാപത്തിന്‍റെ ഫലമാണെങ്കില്‍, അത് ഏറ്റുപറയുകയും ദൈവകൃപയെ വാഴ്ത്തുകയും ചെയ്യുന്നു. അതായത് പച്ചയായ ജീവിത ചുറ്റുപാടുകളെ ദൈവസഹായത്താല്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിക്കുന്നു, ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു.

രണ്ട് ഉദാഹരണങ്ങള്‍ പറയട്ടെ.
40, 10. അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല. അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയുംപറ്റി
ഞാന്‍ സംസാരിച്ചു. അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.


32, 1
അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവു കുറ്റുംചുമത്താത്തവനും, ഹൃദയത്തില്‍ വഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍. ഞാന്‍ പാപങ്ങള്‍ ഏറ്റുപറയാതിരുന്നപ്പോള്‍ ദിവസം മുഴുവന്‍ വിലപിച്ചു. മറിച്ച് ശത്രുക്കളുടെ ദുഷ്ടത നിമിത്തമാണെങ്കില്‍, തന്‍റെ നിരപരാധിത്വം ഏറ്റുപറയുകയും യാഹ്വേയുടെ നീതിയെ പുകഴ്ത്തുകയും ചെയ്യുന്നു. അങ്ങനെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കൈപ്പേറിയ അനുഭവങ്ങള്‍ പ്രധാനഭാഗത്ത് ഏറ്റുപറഞ്ഞുകൊണ്ട് സങ്കീര്‍ത്തകന്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു.

Versified Psalm 40

എണ്ണിയെണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിലാല്‍
ഇന്നെയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ...

യോര്‍ദ്ദാന്‍ കലങ്ങിമറിയും
ജീവിത ഭാരങ്ങള്‍
ഏലിയാവിന്‍ പുതപ്പെവിടെ
എന്‍റെ വിശ്വാസ ശോധനയില്‍

നന്ദിയുടെ സങ്കീര്‍ത്തനത്തിന്‍റെ അവസാനഭാഗം ഹ്രസ്വമായ ഉപസംഹാരമാണ്. അതു ചില സങ്കീര്‍ത്തനങ്ങളില്‍‍ ഉണ്ടാകണമെന്നില്ല. സ്തുതിയോ സ്തുതിക്കുവാനുള്ള ആഹ്വാനമോ ആകാം അത് (138, 8.. 32, 11). വ്യക്തിഗത നന്ദിയുടെ സങ്കീര്‍ത്തനങ്ങള്‍ക്ക് നല്ല ഉദാഹരണങ്ങള്‍... അറിഞ്ഞിരിക്കുന്നത് ഈ ഘടനകള്‍ പരിശോധിക്കാന്‍ തീര്‍ച്ചയായും ഉപകാരപ്പെടും.
9, 10, 30, 40, 41, 92, 107, 116, 138, എന്നിവയാണ്.

ഇവയിലെല്ലാംതന്നെ കര്‍ത്താവ് തന്‍റെ രക്ഷിതാവാണ്, രക്ഷകനാണ് എന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുന്നു. നന്ദിപ്രകടനത്തില്‍ ചലപ്പോള്‍ ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്ക് പോയി ഗായകന്‍ ക്ലേശങ്ങളുടെ കഥ പറയുന്നതും നമുക്കു കാണാവുന്നതാണ്.

സാംസണ്‍ കോട്ടൂര്‍ ഗാനാവിഷ്ക്കാരം ചെയ്ത 40-ാം സങ്കീര്‍ത്തനം
ആലപച്ചിരിക്കുന്നത്, വില്‍സ്വാരാജ്.

Versification of Ps. 40

എണ്ണിയെണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിലാല്‍
ഇന്നെയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ...

ഉന്നംവച്ച വൈരിയിന്‍
കണ്ണിന്‍ മുന്‍പില്‍ പതറാതെ
കണ്‍മണിപോല്‍ കാക്കും കരങ്ങളില്‍
എന്നെ മൂടി മറച്ചില്ലേ...

യോര്‍ദ്ദാന്‍ കലങ്ങിമറിയും
ജീവിത ഭാരങ്ങള്‍
ഏലിയാവിന്‍ പുതപ്പെവിടെ
എന്‍റെ വിശ്വാസ ശോധനയില്‍







All the contents on this site are copyrighted ©.