2014-06-06 17:31:26

കെആര്‍എല്‍സിബിസി കമ്മീഷന്‍ ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു


06 ജൂൺ 2014, കൊച്ചി
കേരള റീജണ്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) തൊഴില്‍ കമ്മീഷന്‍റെ ചെയര്‍മാനായി കൊച്ചി രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജോസഫ് കരിയിലിനെ തെരഞ്ഞെടുത്തു. പുനലൂര്‍ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സെല്‍വിസ്റ്റർ പൊന്നുമുത്തന്‍ കുടുംബക്കൂട്ടായ്മ കമ്മീഷന്‍റേയും സുല്‍ത്താന്‍പേട്ട് രൂപതാധ്യക്ഷൻ ബിഷപ് ഡോ.പീറ്റര്‍ അബിര്‍ അന്തോണിസാമി ബൈബിള്‍ കമ്മീഷന്‍റേയും കണ്ണൂര്‍ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അല്മായ കമ്മീഷന്‍റേയും ചെയര്‍മാന്മാരായും തിരഞ്ഞെടുക്കപ്പെട്ടു.

കെആര്‍എല്‍സിബിസി പ്രസിഡന്‍റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്‍റെ അധ്യക്ഷതയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന കെആര്‍എല്‍സിബിസി യോഗമാണു തെരഞ്ഞെടുപ്പു നടത്തിയത്.








All the contents on this site are copyrighted ©.