2014-06-05 20:13:46

സ്വാര്‍ത്ഥതയുടെ തിന്മയ്ക്കെതിരെ
വീശുന്ന വചനത്തിന്‍റെ വാള്‍


5 ജൂണ്‍ 2014, വത്തിക്കാന്‍
ജൂണ്‍ 5-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് സഭാ ജീവിതത്തില്‍ ഇന്ന് നിലനില്ക്കുന്ന സ്വാര്‍ത്ഥതയുടെ തിന്മകള്‍ക്കെതിരെ പാപ്പാ വചനത്തിന്‍റെ വാളെടുത്തത്.

സഭയില്‍ ചിലര്‍ നിര്‍ഷ്ക്കര്‍ഷിക്കുന്ന സൈദ്ധാന്തികമായ ഐക്യരൂപ്യത്തിന്‍റെ ശാഠ്യവും കാര്‍ക്കശ്യവും ദൈവാരൂപി നല്കുന്ന സ്വാതന്ത്ര്യത്തിന് വിഘ്നമാണെന്നും, മനുഷ്യരെ ക്രിസ്തുവിന്‍റെ സഭയില്‍നിന്നും അകറ്റുന്ന മൗഢ്യവും ഉപരിപ്ലവുമായ ഏകതയ്ക്കുള്ള ശ്രമമാണതെന്നും പാപ്പാ വിശേഷിപ്പിച്ചു.

എല്ലാം എന്‍റെ ചിന്താഗതിയില്‍, ‘പിടിച്ച മുയലിന് നാലു ചെവി’ എന്ന ശാഠ്യത്തില്‍ സഭാപ്രബോധനങ്ങള്‍ വളച്ചൊടിക്കുന്ന, സ്വാര്‍ത്ഥ ലക്ഷൃങ്ങളുടെയും സമാന്തരസഭാ ജീവിതത്തിന്‍റെയും പ്രായോക്താക്കളാണ് രണ്ടാമത്തെ കൂട്ടരെന്ന് പാപ്പാ വിശേഷിപ്പിച്ചു. അത്തരക്കാര്‍ ‘രണ്ടു വഞ്ചിയില്‍ കാലു ചിവിട്ടുക’യാണെന്നും, അവരുടെ ഒരുകാല്‍ സഭയിലും മറുകാല്‍ സഭയ്ക്കു പുറത്തുമാണെന്നും പാപ്പാ തുറന്നടിച്ചു.

മൂന്നാം തരക്കാര്‍, ലാഭേച്ഛിക്കാരാണ്. ‘കമിഴ്ന്നു വീണാല്‍ കാല്‍പ്പണം’ എന്ന ചിന്താഗതിക്കാര്‍ എപ്പോഴും എനിക്കെന്തുകിട്ടും, എക്കെന്തു നേട്ടമുണ്ടാകുമെന്ന careeristic, advantagists ആണെന്ന് പാപ്പാ കുറ്റപ്പെടുത്തി.
സ്ഥാപനവും രൂപതയും ഉപകാരികളും ജനങ്ങളും എല്ലാം അവര്‍ക്ക് ലാഭമുണ്ടാക്കുണമെന്ന ചിന്താഗതിക്കാരാണെന്നും പാപ്പാ ആരോപിച്ചു.

നന്മചെയ്യാനുള്ള പൊതുസ്വത്തും, ഉപകാരികളുടെ ദാനവുമെല്ലാം അക്കൂട്ടര്‍ കമഴ്ത്തിയെടുത്ത് സ്വന്തമായി മുതല്‍ക്കൂട്ടുണ്ടാക്കുന്നതും സഭാ ജീവിതത്തിനും, സഭയുടെ അരൂപിക്കും ഇണങ്ങുന്നതല്ലെന്ന് പാപ്പാ കുറ്റപ്പെടുത്തി.

യോഹന്നാന്‍റെ സുവിശേഷം പ്രതിപാദിക്കുന്ന (യോഹ. 17, 20-26, നടപടി 23, 6-11)
ക്രിസ്തു വിഭാവനംചെയ്ത സഭയുടെ ഐക്യത്തെയും ആത്മീയതയുടെ ഏകതാനതയെയും വ്യാഖ്യാനിക്കുന്ന പശ്ചാത്തലത്തിലാണ്, സഭാ ജീവിതത്തില്‍ നിലനില്ക്കുന്ന സ്വാര്‍ത്ഥതയുടെ പ്രവണതകള്‍ക്കെതിരെ വചനചിന്തയില്‍ ശക്തമായി പാപ്പാ ആഞ്ഞടിച്ചത്.








All the contents on this site are copyrighted ©.