2014-06-05 19:40:39

വത്തിക്കാന്‍ ലൈബ്രറിയുടെ
ഡിജിറ്റല്‍വത്ക്കരണം പുരോഗമിക്കുന്നു


6 ജൂണ്‍ 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ ലൈബ്രറി വിശ്വസാംസ്ക്കാരിക പൈതൃകമാക്കാമെന്ന് ലൈബ്രറിയുടെ തലവന്‍, ചെസാരെ പസീനി പ്രസ്താവിച്ചു. അതിവേഗം പുരോഗമിക്കുന്ന വത്തിക്കാന്‍ ഗ്രന്ഥാലയത്തിലെ മൂലകൃതികളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ചു നല്കിയ പ്രസ്താവനയിലാണ് പസീനി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കാലപ്പഴക്കത്തില്‍ നശിച്ചുപോകയേക്കാവുന്ന അമൂല്യകൃതികള്‍ ഡിജിറ്റല്‍ പകര്‍പ്പുകളാക്കുന്നതോടെ പ്രകാശം, താപം, ഈര്‍പ്പം എന്നീ വിപരീത സാഹചര്യങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടുകയാണെന്ന് പസീനി പ്രസ്താവിച്ചു.

പുരാണഗ്രന്ഥങ്ങളും കൈപ്പടകളും സംരക്ഷിക്കപ്പെടുകയും, ഗവേഷണപഠനങ്ങള്‍ക്കും, മാധ്യമ ശൃംഖലയിലൂടെയുള്ള ഗ്രന്ഥങ്ങളുടെ റെഫറന്‍സ് സംവിധാനത്തിനും അങ്ങനെ അവ ലഭ്യമാക്കപ്പെടുന്നതുവഴി അറിവിന്‍റെ അമൂല്യസമ്പത്ത് ലോകത്ത് കൂടുതലായി പങ്കുവയ്ക്കപ്പെടുകയും തുറക്കപ്പെടുകയും ചെയ്യുമെന്നും പസീനി വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റോമാ’നോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

80,000 മൂലകൃതികളുടെ ഡിജിറ്റലൈസേഷന്‍, അതായത് ലക്ഷക്കണക്കിന് പേജുകളുടെ ഡിജിറ്റലൈസേഷന്‍ പദ്ധതിയാണ് ഈ ഘട്ടത്തില്‍ Digita Vaticana Onlus Digitalization project-ല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും പസീനി പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.