ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി
6 ജൂണ്‍ 2014, കൊച്ചി ഫാദര്‍ വര്‍ഗ്ഗീസ വള്ളിക്കാട്ട് കേരള കത്തോലിക്കാ മെത്രാന്‍
സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി. ജൂണ്‍ 4-ാം തിയതി ബുധനാഴ്ച പിഒസിയില്‍
ചേര്‍ന്ന മെത്രാന്‍ സമിതി യോഗമാണ് തിരുവല്ല മലങ്കര അതിരൂപതാംഗമായ ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ടിനെ
പ്രദേശിക മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചത്.
തിരുവല്ല
അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സസൈറ്റി ഡയറക്ടര്‍, മതബോധന വിഭാഗം ഡയറക്ട്ര്‍, പുഷ്പഗിരി
മെഡിക്കല്‍ കോളെജ് അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാദര്‍
വള്ളിക്കാട്ട് അജപാലന രംഗത്തും വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പന്നനാണ്
50 വയസ്സുകാരനായ ഫാദര്‍ വള്ളിക്കാട്ട്.
സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബരുദം,
ഹെല്‍ത്ത് സര്‍വ്വീസില്‍ എംബിഎ എന്നീ പഠനങ്ങളും 50 വയസ്സുകാരനായ ഫാദര്‍ വള്ളിക്കാട്ടിന്
സേവനപാതയില്‍ മുതല്‍ക്കൂട്ടാണ്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറ സേവനകാലം പൂര്‍ത്തിയാക്കി വിരമിക്കുന്നതിനെ
തുടര്‍ന്നാണ് ഫാദര്‍ വള്ളിക്കാടിനെ പ്രാദേശീക സഭയുടെ ആസ്ഥാനകേന്ദ്രമായ പിഓസിയുടെ ഡയറക്ടറും,
മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചത്. ഫാദര്‍ വള്ളിക്കാട്ട് ജൂണ്‍
8-ന് ചുമതലയേല്‍ക്കും.