2014-06-04 19:32:45

മാനവികതയെ തുണയ്ക്കുന്ന
റോഡിയോ തരംഗങ്ങള്‍


4 ജൂണ്‍ 2014, ജക്കാര്‍ത്ത
റോഡിയോ തരംഗങ്ങള്‍ മാനുഷ്യന്‍റെ അടിയന്തിര ആവശ്യങ്ങളില്‍ ലഭ്യമാക്കാമെന്ന് Radio Hi Frequency Coordination Conference –ന്‍റെ പ്രസ്താവന വ്യക്തമാക്കി.

ജൂണ്‍ 5, 6 തിയതികളില്‍ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലാണ് അന്തര്‍ദേശിയ റോഡിയോ പ്രക്ഷേപകര്‍ സംഗമിക്കുന്നത്.

പ്രകൃതിക്ഷോഭം, യുദ്ധം, അഭ്യന്തരകലാപം എന്നിവപോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ മാനവികതയ്ക്ക് ഉപയുക്തമാകുന്ന വിധത്തില്‍ ആധുനിക ഡിജിറ്റള്‍ റോഡിയോ പ്രക്ഷേപണത്തിന്‍റെ ഹ്രസ്വതരംഗ സംവിധാനങ്ങള്‍
short waves ഉപയോഗപ്പെടുത്തുന്നതിനുള്ള ജക്കാര്‍ത്തയിലെ സമ്മേളനത്തില്‍ വത്തിക്കാന്‍ റോഡിയോയും പങ്കെടുക്കും.

റോഡിയോ തരംഗങ്ങളുടെ ഉന്നതതല പ്രക്ഷേപണ സാദ്ധ്യതകളില്‍
ശബ്ദതരംഗങ്ങളുടെ പരസ്പരമുള്ള തടസ്സപ്പെടുത്തല്‍, ഇടകലരല്‍ എന്നിവ സാങ്കേതികമായി ക്രമപ്പെടുത്തുവാനും നിയന്ത്രിക്കുവാനും സാധിച്ചാല്‍ പ്രക്ഷേപണ കലയുടെ മികവുറ്റ സേവനം ആഗോളതലത്തില്‍ ഇനിയും ലഭ്യമാക്കാനാവുമെന്നാണ് HFCC-യുടെ പ്രതീക്ഷ.

ലോകമഹായുദ്ധ കാലത്ത് കെടുതികളില്‍ കുടുങ്ങിയവരെയും യുദ്ധരംഗങ്ങളില്‍ നഷ്ടമായവരെയും കുറിച്ചുള്ള വിവരങ്ങള്‍ തക്കസമയത്തും സത്യസന്ധമായും നിഷ്പക്ഷമായും കുടുംബങ്ങളെയും രാഷ്ട്രങ്ങളെയും അറിയിക്കുവാന്‍ വത്തിക്കാന്‍ റോഡിയോ ഉപയോഗപ്പെടുത്തിയതുപോലെ, സങ്കീര്‍ണ്ണമായ ജീവിതസാഹചര്യങ്ങളില്‍ മൂല്യാധിഷ്ഠിതമായും നീതിനിഷ്ഠമായും സംവേദനശൃംഖലയുടെ റേഡിയോ പ്രസരണികള്‍ ഉപയോഗപ്പെടുത്താനാവുമെന്ന്, പ്രക്ഷേപകരുടെ ജക്കാര്‍ത്താ അന്തര്‍ദേശിയ സംഗമവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ റോഡിയോ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.