2014-06-04 18:20:59

കാണാതായ കുട്ടികളെ തേടി
ഫാദര്‍ പാറക്കാട്ട്


4 ജൂണ്‍ 2014, തിരുവനന്തപുരം
കാണാതായ കുട്ടികളെ കണ്ടെത്താനുള്ള കേരളത്തിന്‍റെ Track Child
സംവിധാനം സലീഷ്യന്‍ വൈദികന്‍റെ പദ്ധതിയെന്ന്, ഭാരതത്തിലെ സന്ന്യസ്തരുടെ സംഘടനയുടെ CRI-യുടെ പ്രസ്താവന അറിയിച്ചു.

തിരുവനന്തപുരം മണ്‍വിള സലീഷ്യന്‍ സമൂഹാംഗമായ ഫാദര്‍ ഫിലിപ്പ് പാറക്കാട്ടാണ് കേരള സര്‍ക്കാരിന്‍റെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മിഷനോട് സന്ധിചേര്‍ന്നുകൊണ്ട് കാണാതായ കുട്ടികളെ കണ്ടെത്താനുള്ള On Line Child track portal സംവിധാനം രൂപകല്പനചെയ്തത്.

24-മണിക്കൂറും പ്രവര്‍ത്തിക്കുന്ന തന്‍റെ Portal link സംവിധാനം: (http://trackthemissingchild.gov.in) സംസ്ഥാന പോലീസിന്‍റെ website-നോടു കണ്ണിചേര്‍ത്താണ് കാണാതായ കുട്ടികളെ തേടിയുള്ള തെരച്ചിലിന് ഫാദര്‍ പാറക്കാട്ട് രൂപംനല്കിയിരിക്കുന്നത്.

കേരളത്തിലെ എല്ലാ പോലീസ്റ്റേഷനുകളും, കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര ഏജന്‍സികളുമായും തത്സമയം കണ്ണിചേര്‍ക്കപ്പെടുന്ന portal link വഴി കാണാതാകുന്ന കുട്ടികളെ തിരയുവാനും കണ്ടെത്താനുമുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന്, പോര്‍ട്ടല്‍ ഉത്ഘാടനം ചെയ്തുകൊണ്ട് സാമൂഹ്യസുരക്ഷയ്ക്കാ കാര്യങ്ങള്‍ക്കുമായുള്ള സംസ്ഥാന മന്ത്രി, എം.കെ. മുനീര്‍ പ്രസ്താവിച്ചു.

കണാതാകുന്ന കുട്ടികള്‍, പ്രതിരോധമാര്‍ഗ്ഗങ്ങള്‍, കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ള സൂക്ഷ്മ വിവിരങ്ങളോടെയുള്ള പരാതികളുടെ റെജിസ്ട്രേഷന്‍, Tarck child സംവിധാനത്തിലെ വിവരശേഖരണം (data entry), കാണാതായ കുട്ടികളെക്കുറിച്ചുള്ള മാധ്യമ ശൃഖലകളിലെ തിരച്ചില്‍ (monitoring), ഇതര ഏജെന്‍സികളുമായുള്ള കണ്ണിചേരല്‍, കുട്ടികളുടെ കണ്ടെത്തല്‍, കണ്ടെത്തിയാല്‍പ്പിന്നെ അവര്‍ക്കു ലഭിക്കേണ്ട തുടര്‍സഹായം എന്നീ വിഷയങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയാണെന്ന് ഫാദര്‍ പാറക്കാട്ട് പോര്‍ട്ടലിന്‍റെ ഉത്ഘാടനവേളയില്‍ പ്രസ്താവിച്ചു.

ഇന്ത്യയിലെ ബാംഗളൂര്‍ പ്രോവിന്‍സ് അംഗമാണ് ഫാദര്‍ പാറക്കാട്ട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനത്തില്‍ വ്യാപൃതനാണ് സംസ്ഥാനത്തിന്‍റെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മിഷന്‍ അംഗവുമാണ് അദ്ദേഹം.

2013-ലെ പോലീസ് വിഭാഗത്തിന്‍റ കണക്കുകള്‍ പ്രകാരം 18 വയസ്സിനു താഴെയുള്ള 162 കുട്ടികളാണ് കാണാതായിട്ടുള്ളതെന്ന്, 2014-ന്‍റെ ആദ്യമാസങ്ങളില്‍ 17-പേരെ കാണാതിയിട്ടുണ്ടെന്നും ഫാദര്‍ പാറക്കാട്ട് Portal Link-ന്‍റെ സ്ഥിതിവിവരക്കണക്കുകളെ ആധാരമാക്കി വിവരങ്ങള്‍ പങ്കുവച്ചു








All the contents on this site are copyrighted ©.