2014-05-29 18:29:05

ലൈംഗിക പീഡനത്തിനെതിരെ
രാജ്യാന്തര ഉച്ചകോടി ലണ്ടനില്‍


29 മെയ് 2014, ലണ്ടന്‍
ആഗോളതലത്തില്‍ വിശിഷ്യ സിറിയ പോലുള്ള അഭ്യന്തരകലാപങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലൈംഗീക അധിക്രമങ്ങള്‍ക്കെതിരെയാണ്
ജൂണ്‍ 10-മുതല്‍ 13-വരെ തിയതികളില്‍ ബ്രട്ടിഷ് എംബസി ഉച്ചകോടി സമ്മേളനം വിളിച്ചുകൂട്ടിയിരിക്കുന്നത്.

ലണ്ടനിലെ രാജ്യാന്തര പ്രദര്‍ശനകേന്ദ്രം ExCel London-നിലാണ് മാനവികതയ്ക്ക് പ്രത്യാശയേകുന്ന ഉടച്ചകോടി സംഘമിക്കുന്നത്.

ആഗോളതലത്തില്‍ പ്രതിസന്ധികളുടെ മേഖലകളില്‍ നടക്കുന്ന ലൈംഗിക ചൂഷണം ഇല്ലാതാക്കുന്നതിന് വിളിച്ചുകൂട്ടിയിരിക്കുന്ന ഉച്ചകോടിക്ക് നേതൃത്വം നല്കുന്നത് ബ്രിട്ടന്‍റെ വിദേശകാര്യ മന്ത്രി വില്യം ഹാഗും, യുഎന്നിന്‍റെ മനുഷ്യാവകാശ കമ്മിഷന്‍റെ പ്രതിനിധി ആഞ്ചലീനാ ജോളിയുമാണ്.

പ്രതിസന്ധികള്‍ക്കിയിലുള്ള ലൈംഗിക പീഡനപ്രശ്നം, അതിന്‍റെ വളര്‍ച്ച, അതിനുള്ള പ്രതിവിധികള്‍ എന്നീ വിശദാംശങ്ങള്‍ സമ്മേളനം വിശദമായി പഠിക്കുമെന്ന് ബ്രിട്ടിഷ് എംബസിയുടെ പ്രസ്താവന വ്യക്തമാക്കി.

പീഡനങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരേതര ഏജന്‍സികള്‍, സന്ന്യസ്തരുടെ സ്ഥാപനങ്ങള്‍ എന്നിവര രാഷ്ട്ര പ്രതിനിധികളോടു ചേര്‍ന്നു നിന്നുകൊണ്ട് പ്രശ്നങ്ങളുടെ മൂലകാരണം പഠിക്കുകയും അതാതു മേഖലകള്‍ക്കനുയോജ്യമായി പ്രതിവിധി നിര്‍ദ്ദേശിക്കുകയും ചെയ്യുമെന്ന് പ്രസ്താവന വ്യക്തമാക്കി.

ബലാല്‍സംഗം, ലൈംഗികപീഡനം എന്നിവയ്ക്കെതിരെ ആഗോളതലത്തില്‍ ശക്തവും ക്രിയാത്മകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുവാന്‍ ഉച്ചകോടിക്കു സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

ദുര്‍ബലരെ ചൂഷണംചെയ്യുകയും, വ്യക്തികളെ മാത്രമല്ല സമൂഹങ്ങളെയും നശിപ്പിക്കുന്ന ഈ തിന്മയ്ക്കെതിരെ പോരാടുവാനും, ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമേകുവാനും മാധ്യമങ്ങളും ആധുനിക ആശയവിനിമയ ശൃംഖലകളും കൈകോര്‍ത്തു പരിശ്രമിക്കണമെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി ഉച്ചകോടിയെക്കുറിച്ചുള്ള പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് റോമില്‍ പ്രതികരിച്ചു.
വത്തിക്കാന്‍ റേഡിയോ, റേഡിയോ വെബ്, വെബ് കാസ്റ്റ്, വെബ് സ്ട്രീമിങ് എന്നീ സൗകര്യങ്ങളുപയോഗിച്ച് രാജ്യന്തര ഉച്ചകോടിയുടെ പ്രതിപാദ്യവിഷയങ്ങളും തീരുമാനങ്ങളും വിവിധ ഭാഷകളില്‍ സംവേദനംചെയ്യാന്‍ വത്തിക്കാന്‍ മാധ്യമങ്ങളും തീരുമാനിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.