2014-05-29 19:09:29

യൂറോപ്യന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ്
സഭൈക്യസമ്മേളനം ബലറൂസില്‍


29 മെയ് 2014, ബലറൂസ്
‘മത സാംസ്ക്കാരിക വൈരുധ്യങ്ങളില്‍ – യൂറോപ്പിലെ ക്രൈസ്തവ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്ന പ്രമേയവുമായിട്ടാണ് നാലാമത് യൂറോപ്യന്‍ കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭൈക്യ സമ്മേളനം ജൂണ്‍ 2-മുതല്‍ 6-വരെ തിയതികളില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബലറൂസില്‍ സംഗമിക്കുന്നത്.

യൂറോപ്പിലെ ഓര്‍ത്തഡോക്സ്-കത്തോലിക്കാ വിഭാഗങ്ങളുടെ മേല്‍അദ്ധ്യക്ഷന്മാര്‍ സമ്മേളനത്തിന് നേതൃത്വംനല്‍കും.
യൂറോപ്പില്‍ ഇന്നിന്‍റെയും നാളെയുടേതുമായ ധാര്‍മ്മികനിലനില്പും, മാനവികതയുടെ ആത്മീയ സാംസ്ക്കാരിക മേന്മ ലക്ഷൃമിട്ടുകൊണ്ട് 2008-ല്‍ തുടക്കമിട്ട സഭൈക്യ പ്രസ്ഥാനമാണ് European Catholic-Orthodox Forum.

2008- സമ്മേളനം ഇറ്റലിയില്‍ കുടുംബങ്ങളുടെ ജീവിതമേന്മയെക്കുറിച്ചും,
2010- ല്‍ ഗ്രീസില്‍വച്ച് സഭയും രാഷ്ട്രവും തമ്മിലുള്ള പരസ്പരബന്ധങ്ങളെക്കുറിച്ചും,
2012-ല്‍ പോര്‍ച്ചുഗലില്‍വച്ച് – സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവും എന്ന വിഷയത്തെ കേന്ദ്രീകരിച്ചും സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്.

ബെലറൂസിന്‍റെ പാത്രിയാര്‍ക്കിസ് മെട്രോപ്പോളിറ്റന്‍ പവേല്‍
സാസ്സിമായിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ജെന്നാദിയോസ്
മോസ്ക്കോയുടെ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കിസ് ഹിലാരിയോന്‍,
ഗ്രീസ് ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കിസ് വസീലിയോസ് കോണ്‍സ്റ്റാന്‍സിയ തുടങ്ങിയവര്‍ ഓര്‍ത്തഡോക്സ് നേതൃത്വത്തില്‍നിന്നും...

യുറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ഡും, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ മെത്രാന്‍ സംഘങ്ങളുടെ തലവാന്മാര്‍ കത്തോലിക്കാ സഭയുടെ പ്രതിനിധികളായും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.