2014-05-29 19:20:57

ഫാബിയോ ഫബേനെയുടെ
മെത്രാഭിഷേകം വത്തിക്കാനില്‍


29 മെയ് 2014, വത്തിക്കാന്‍
സിനഡിന്‍റെ ഉപകര്യദര്‍ശി മോണ്‍ ഫാബിയോ ഫബേനയെ പാപ്പാ ഫ്രാന്‍സിസ് മെത്രാനിയി അഭിഷേചിക്കുന്നു.
മെയ് 30-ാം തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേയായിരിക്കും മോണ്‍സീഞ്ഞോര്‍ ഫാബിയോ ഫബേന മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.

ആമുഖകര്‍മ്മത്തെ തുടര്‍ന്ന് വചനപ്രഘോഷണവും പാപ്പായുടെ സുവിശേഷ ചിന്തകളെയും തുടര്‍ന്നാണ് അഭിഷേകകര്‍മ്മം. അഭിഷേകകര്‍മ്മം പൂര്‍ത്തിയാക്കി പുതിയ മെത്രാന് വിശ്വാസസമൂഹ്യം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചശേഷം, സ്തോത്രയാഗ കര്‍മ്മത്തോടെ ദിവ്യബലി തുടരുന്നു.

മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലെ ഉദ്യോഗസ്ഥന്‍, കര്‍ദ്ദിനാല്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മോണ്‍സീഞ്ഞോര്‍ ഫബേനയെ 2014 ഫെബ്രുവരി 8-ാം തിയതിയാണ്, മെത്രാന്മാരുടെ സിനഡിന്‍റെ ഉപകാര്യദര്‍ശിയായി പാപ്പാ നിയമിച്ചത്.

ഇറ്റലിയിലെ വിത്തേര്‍ബോ അതിരൂപതാംഗമായ മോണ്‍സീഞ്ഞോര്‍ ഫബേനെ 1984-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.








All the contents on this site are copyrighted ©.