2014-05-29 18:42:25

പിന്‍തുണയും സഹായവും തേടുന്ന
വിശുദ്ധനാട്ടിലെ പീഡിതസമൂഹം


29 മെയ് 2014, വത്തിക്കാന്‍
ആഗോളസഭയുടെ പ്രാര്‍ത്ഥനയും പിന്‍ബലവും വിശുദ്ധനാട്ടിലെ വിശ്വാസികള്‍ക്ക് ആവശ്യമാണന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

പീഡിപ്പിക്കപ്പെടുന്ന അവിടത്തെ ചെറുസഭയെക്കുറിച്ചും, അവര്‍ക്ക് ഇനിയും ആവശ്യമായിരിക്കുന്ന പ്രോത്സാഹനത്തെയും പിന്‍തുണയെയും കുറിച്ചും മെയ് 28-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണമദ്ധ്യേയാണ് പാപ്പാ എടുത്തുപറഞ്ഞത്.

വിശുദ്ധനാട്ടിലെ ക്രൈസ്തവ സമൂഹങ്ങളെ വിശ്വാസത്തില്‍ ബലപ്പെടുത്തുക, അവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ ആവുന്നത്ര തുണയ്ക്കുക, സഹായം എത്തിച്ചുകൊടുക്കുക എന്നിവയും തന്‍റെ സന്ദര്‍ശന ലക്ഷൃങ്ങളില്‍ ഉണ്ടായിരുന്നുവെന്ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരം തിങ്ങിനിന്ന തീര്‍ത്ഥാടകരോടും വിശ്വാസസമൂഹത്തോടുമായി പാപ്പാ തുറന്നു പ്രസ്താവിച്ചു.

സഭൈക്യ സംരംഭത്തിന് തുടക്കമിട്ട പോള്‍ ആറാമന്‍ പാപ്പയും കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് അത്തനാഗോറസുമായുള്ള കൂടിക്കാഴ്ചയുടെ സ്മരണപുതുക്കല്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനുമായുള്ള കൂടിക്കാഴ്ച, മദ്ധ്യപൂര്‍വ്വദേശത്തെ സമാധാന പരിശ്രമങ്ങള്‍ക്ക് പിന്‍തുണ പ്രഖ്യാപിക്കുക, വിഘടിച്ചുനില്ക്കുന്ന പലസ്തീന്‍ ഇസ്രായേല്‍ രാഷ്ട്രങ്ങളെ സാഹോദര്യത്തില്‍ ഒന്നിപ്പിക്കുക, പുണ്യഭൂമിയില്‍ സമാധാനത്തിന്‍റെയും പ്രത്യാശയുടെ ചലനങ്ങള്‍ സൃഷ്ടിക്കുക എന്നിങ്ങനെ തന്‍റെ മനസ്സിലുണ്ടായിരുന്ന വിശുദ്ധനാടു തീര്‍ത്ഥാടനത്തിന്‍റെ വിവിധങ്ങളായ ദൗത്യങ്ങള്‍ക്ക് പ്രത്യാശപകര്‍ന്ന ആത്മസംതൃപ്തിയോടെയാണ് താന്‍ വിശുദ്ധനാട്ടില്‍നിന്നും മടങ്ങിയെത്തിയതെന്ന് പാപ്പാ ജനങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.