2014-05-28 19:20:39

നന്ദിയുടെ പുഷ്പ്പാര്‍ച്ചന
പാപ്പാ മാതൃസന്നിധിയില്‍


28 മെയ് 2014, വത്തിക്കാന്‍
വിശുദ്ധനാടു സന്ദര്‍ശനത്തിന്‍രെ സംതൃപ്തിയുമായി പാപ്പാ ഫ്രാന്‍സിസ് വീണ്ടും മാതൃസന്നിധിയിലെത്തി.
മൂന്നു ദിവസം നീണ്ടുനിന്ന വിശുദ്ധനാടു തീര്‍ത്ഥാടനത്തിനു ശേഷം മെയ് 27-ാം തിയിതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11-മണിക്കാണ് റോമിലെ മേരി മജ്യോരെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദൈവമാതൃസന്നിധിയില്‍ പാപ്പാ ഫ്രാന്‍സിസ് നന്ദിയുടെ പൂച്ചെണ്ടുമായെത്തിയത്.

തികച്ചും സ്വകാര്യമായിരുന്നു പാപ്പായുടെ സന്ദര്‍ശനം. Salus Populi Romani, ‘റോമിന്‍റെ രക്ഷിക’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കന്യകാനാഥയുടെ തിരുനടയില്‍ പാപ്പാ ഫ്രാന്‍സിസ് 20 മിനിറ്റോളം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു.

പാപ്പായുടെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ജനങ്ങളും സന്ദര്‍ശകരും എവിടെയോ നിന്നെല്ലാം ഓടിയെത്തി. ബസിലിക്കയുടെ ഉത്തരവാദിത്വംവിക്കുന്ന കര്‍ദ്ദിനാള്‍ സാന്‍റോസ് കസ്തേലോ ജനങ്ങളോടു ചേര്‍ന്ന് പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

പതിനൊന്നര മണിക്ക് ബസിലിക്കയില്‍നിന്നും കാറില്‍ പാപ്പാ വത്തിക്കാനിലേയ്ക്ക് മടങ്ങി.
സ്ഥാനാരോഹണനാള്‍ മുതല്‍ ഇത് പാപ്പായുടെ 9-ാമത്തെ മേരി മെയ്ജര്‍ സ്വകാര്യ സന്ദര്‍ശനമാണെന്ന് ബസിലിക്കയുടെ അധികൃതര്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.