2014-05-27 17:05:38

ക്യാൻസർ രോഗബാധിതരായ കുട്ടികളുടെ സ്വപ്ന സാക്ഷാത്കാരം, പാപ്പായുമായുള്ള കൂടിക്കാഴ്ച്ച


27 മെയ് 2014, ജറുസലേം
ഫ്രാൻസിസ് മാർപാപ്പയെ ഒന്ന് നേരിൽ കാണണം, അതായിരുന്നു അവരുടെ ജീവിതാഭിലാഷം. ക്യാൻസർ ബാധിതരായി, മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഏഴ് കുട്ടികളുടെ ഈ സ്വപ്നം ഒടുവിൽ സാക്ഷാത്കരിക്കപ്പെട്ടു. തിങ്കളാഴ്ച രാവിലെ പാപ്പാ ഫ്രാൻസിസ് അവരെ കണ്ടു, ആശ്ലേഷിച്ചു, ചുംബിച്ചു. ഇസ്രയേൽ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു രോഗബാധിതരായ കുട്ടികളുമായി പാപ്പായുടെ സ്വകാര്യ കൂടിക്കാഴ്ച്ച.
അർബ്ബുദ ബാധിതരായ കുട്ടികളെ ഇസ്രയേൽ പ്രസിഡന്‍റ് ഷിമോൺ പേരസാണ് പാപ്പയ്ക്ക് പരിചയപ്പെടുത്തിയതെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിറവിലായിരുന്നു പാപ്പായോട് സംസാരിക്കാനും പാപ്പയ്ക്കൊപ്പം ഫോട്ടോ എടുക്കാനും അവസരം ലഭിച്ച കുട്ടികൾ.







All the contents on this site are copyrighted ©.