2014-05-22 19:57:25

സഹയാത്രികരാകുന്ന പാപ്പായുടെ
ഇതരമതസ്തരായ കൂട്ടുകാര്‍


22 മെയ് 2014, വത്തിക്കാന്‍
അര്‍ജന്‍റീനായിലെ ഇസ്ലാം യഹൂദ കൂട്ടുകാര്‍ വിശുദ്ധനാട്ടിലേയ്ക്കുള്ള
പാപ്പാ ഫ്രാന്‍സിസിന്‍റെ ഔദ്യോഗിക യാത്രാസംഘത്തില്‍ ഉള്‍പ്പെടുമെന്ന്
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരുന്ന നാള്‍മുതല്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ സുഹൃത്തുക്കളായ റാബായ് എബ്രാഹം സ്ക്കോര്‍ക്കായും, മൂളാ ഒമര്‍ അബൂദുമാണ് മെയ് 24 മുതല്‍ 26-വരെയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ജോര്‍ദ്ദാന്‍- പലസ്തീന- ഇസ്രായേല്‍ അപ്പസോതിലിക യാത്രയില്‍ സഹയാത്രികരാകുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

വിവിധ മതസ്തരുമായുള്ള കൂട്ടായ്മയില്‍ പാപ്പായ്ക്കുള്ള ‘സാധാരണത്വം,’
അപ്പോസ്തോലിക യാത്രയെ സംബന്ധിച്ചിടത്തോളെ തികച്ചും ‘അസാധാരണത്വ’മാണെന്നും, മറ്റുമതസ്തര്‍ പാപ്പായുടെ വിദേശയാത്രയില്‍ പങ്കുചേരുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും യാത്രയില്‍ വത്തിക്കാന്‍ സംഘത്തിന്‍റെ സ്ഥിരപങ്കാളിയായ ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

റാബായ് എബ്രാഹം സ്ക്കോര്‍ക്കായും പാപ്പാ ഫ്രാന്‍സിസും കൂട്ടുചേര്‍ന്ന്, ‘സ്വര്‍ഗ്ഗത്തിലും ഭൂമി’യിലും (In heaven and on Earth) എന്ന പേരില്‍ മതാന്തരസംവാദത്തിന്‍റെ പാതയിലുള്ള ഗ്രന്ഥം പുറത്തിറക്കിയിട്ടുള്ളതും, അതുപോലെ ഒമര്‍ അബൂദും കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ അര്‍ജന്‍റീനായില്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ സംഘടിപ്പിച്ചിരുന്ന എല്ലാ മതസൗഹാര്‍ദ്ദ പരിശ്രമങ്ങളിലും പങ്കാളിയായിരുന്ന കാര്യവും, ഫാദര്‍ ലമ്പാര്‍ഡി പ്രസ്താവനയില്‍ അനുസ്മരിച്ചു.

പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാട്ടിലേയ്ക്കുള്ള യാത്ര, പോള്‍ ആറാമന്‍ പാപ്പായുടെയും പത്രോസിന്‍റെ പിന്‍ഗാമിയുടെ ഇറ്റലിക്കു പുറത്തേയ്ക്കുള്ള ചരിത്രത്തിലെ പ്രഥമ അപ്പോസ്തോലിക യാത്രയുടെ ചരിത്രസ്മരണകള്‍ പുതുക്കുന്നതോടൊപ്പം, സഭൈക്യ സംരംഭത്തിന്‍റെയും വിശ്വമാനവികതയുടെ സമാധാനത്തിനായുള്ള പരിശ്രമത്തിന്‍റെയും
തലങ്ങളില്‍ നവമായ കാല്‍വയ്പായിരിക്കും ഈ അപ്പസ്തോലിക സന്ദര്‍ശനമെന്ന്,
പാപ്പാ ഫ്രാന്‍സിസിന്‍റെ മൂന്നുദിവസം നിറഞ്ഞുനില്ക്കുന്ന അപ്പസ്തോലിക യാത്രയെ
ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.








All the contents on this site are copyrighted ©.