2014-05-22 19:27:07

സഭൈക്യത്തിന്‍റെ പൊന്‍നാളം
പ്രോജ്വലിക്കുന്ന സന്ദര്‍ശനം


22 മെയ് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധനാടു സന്ദര്‍ശനത്തില്‍ സഭൈക്യ പ്രസ്ഥാനത്തിന്‍റെ പൊന്‍നാളം പ്രോജ്വലിക്കുമെന്ന്,
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളില്‍ പ്രസ്താവിച്ചു. മെയ് 21-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ വിശുദ്ധ നാട്ടിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയെക്കുറിച്ച് കര്‍ദ്ദിനാള്‍ പരോളില്‍ ദീര്‍ഘമായി സംസാരിച്ചത്.

സഭൈക്യത്തിന്‍റെയും, മതാന്തരസംവാദത്തിന്‍റെയും വിശ്വാസാഹോദര്യത്തിന്‍റെയും ത്രിമാനങ്ങള്‍ പാപ്പയുടെ സന്ദര്‍ശനത്തിന് ഉണ്ടെന്നും, വിശുദ്ധകൂടീരത്തിന്‍റെ മഹാദേവാലയത്തില്‍ സംഗമിക്കുന്ന കിഴക്കിന്‍റെ പാത്രിയാര്‍ക്കിസുമായുള്ള കൂടിക്കാഴ്ചയും, വിവിധ ക്രൈസ്തവസമൂഹങ്ങളുടെ പ്രതിനിധികള്‍ക്കൊപ്പമുള്ള പ്രാര്‍ത്ഥനകളും ചരിത്രപരമെന്ന് പറഞ്ഞ് മ്യൂസിയങ്ങളുടെ ഭാഗമാക്കാനുള്ളതല്ലെന്നും, മറിച്ച് പങ്കുവയ്ക്കുവാനും ജീവിക്കുവാനുമുള്ള ഉത്ഥിതനായ ക്രിസ്തുവിന്‍റെ സജീവസാന്നിദ്ധ്യത്തിന്‍റെ സാക്ഷൃമാണെന്നും കര്‍ദ്ദിനാള്‍ പരോളില്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വിവരിച്ചു.

കുരിശില്‍മരിച്ച ക്രിസ്തുവിന്‍റെ പൂജ്യദേശം അടക്കംചെയ്യപ്പെട്ടത് എന്ന് ആദ്യനൂറ്റാണ്ടു
മുതല്‍ ക്രൈസ്തവര്‍ വിശ്വസിക്കുന്ന വിശുദ്ധകുടീരത്തിന്‍റെ വേദിയിലുള്ള പാപ്പാ ഫ്രാന്‍സിസുമായുള്ള സഭൈക്യസംരംഭത്തിന്‍റെ കൂട്ടായ്മകളും പ്രാര്‍ത്ഥനകളും, കല്ലറയില്‍നിന്നും മൂന്നാം ദിവസം ഉത്ഥാനംചെയ്ത ക്രിസ്തുവിന്‍റെ സ്നേഹസന്ദേശത്തിന്‍റെയും സാമാധാനദൂതിന്‍റെയും പ്രതിധ്വനിയാകുമെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ അഭിമുഖത്തില്‍ വിശേഷിപ്പിച്ചു.










All the contents on this site are copyrighted ©.