2014-05-22 19:13:53

ദൈവത്തില്‍ ആശ്രയിക്കുന്നവര്‍
നിരാശരാകില്ലെന്ന് പാപ്പായുടെ ട്വിറ്റര്‍


22 മെയ് 2014, വത്തിക്കാന്‍
ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ ഒരിക്കലും നിരാശപ്പെടേണ്ടിവരില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
മെയ് 22-ാം വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് അനുദിനജീവിതത്തില്‍ ദൈവത്തില്‍ ആശ്രിയിക്കേണ്ടതിനെക്കുറിച്ച് പാപ്പാ പരാമര്‍ശിച്ചത്.

ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുകയും ദൈവത്താല്‍ നയിക്കപ്പെടുകയും ചെയ്യുകയാണെങ്കില്‍ ഒരിക്കലും നാം നിരാശരാവുകയോ, വഴിതെറ്റിപ്പോവുകയോ ചെയ്യില്ലെന്ന് പാപ്പാ twitter സന്ദേശത്തില്‍ വിശദീകരിച്ചു.

@pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റ്ചെയ്യുന്ന ഏറെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അനുദിനജീവിതത്തിന് ഉതകുന്ന ആത്മീയസൂക്തങ്ങളാണ് വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ട്വിറ്റര്‍ ശൃംഖലയില്‍ പങ്കുവയ്ക്കുന്നത്.
“We will never be disillusioned or lose our way if we are guided by God.”
Tweeted Pope Francis on Thursday 22nd May 2014.









All the contents on this site are copyrighted ©.