2014-05-21 16:21:27

കർദിനാളിനെതിരേ അന്വേഷണം: വത്തിക്കാൻ വാർത്ത നിഷേധിച്ചു


21 മെയ് 2014, വത്തിക്കാൻ
മുൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ തർച്ചീസ്യോ ബെർത്തോണെയ്ക്കെതിരേ വത്തിക്കാൻ ജുഡീഷ്യൽ അന്വേഷണം നടക്കുന്നു എന്ന വാർത്ത വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംമ്പാർദി നിഷേധിച്ചു. വത്തിക്കാൻ ബാങ്ക് മുഖേന നടത്തിയ ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ ബെർത്തോണെയ്ക്കെതിരേ അന്വേഷണം നടക്കുന്നുവെന്ന് ചില ജർമൻ പത്രങ്ങൾ വാർത്ത നൽകിയ പശ്ചാത്തലത്തിലാണ് വത്തിക്കാൻ വാർത്താകാര്യാലത്തിന്‍റെ മേധാവി ഫാ.ലൊംമ്പാർദി വിശദീകരണവുമായി രംഗത്തു വന്നത്.







All the contents on this site are copyrighted ©.