2014-05-20 17:41:34

പോളിഷ് പ്രധാനമന്ത്രിയുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


20 മെയ് 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ പോളിഷ് പ്രധാനമന്ത്രി ഡൊനാൾഡ് ടസ്ക്കുമായി കൂടിക്കാഴ്ച്ച നടത്തി. പാപ്പായെ സന്ദർശിക്കാൻ വത്തിക്കാനിലെത്തിയ പ്രധാനമന്ത്രിയും സംഘവുമായി തിങ്കളാഴ്ച രാവിലെയാണ് പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ച്ബിഷപ്പ് ഡൊമെനിക് മെംമ്പേർത്തി എന്നിവരുമായും പ്രധാനമന്ത്രി ഡൊനാൾഡ് ടസ്ക്ക് കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു.

പോളണ്ടു സ്വദേശിയായ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വിശുദ്ധപദപ്രഖ്യാപനവും, പോളണ്ടിനെ സംബന്ധിച്ച് അതിന്‍റെ പ്രസക്തിയും പ്രാധാന്യവും കൂടിക്കാഴ്ച്ചയിൽ സംഭാഷണ വിഷയമായി. 2016ൽ ലോക യുവജന സംഗമത്തോടനുബന്ധിച്ച് മാർപാപ്പ പോളണ്ട് സന്ദർശിക്കുന്നതിനെക്കുറിച്ചും സംഭാഷണം നടന്നു.
പോളണ്ടിലെ സാമൂഹ്യ, സാമ്പത്തിക സാഹചര്യവും, ചില അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചാവിധേയമായെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.