2014-05-20 17:41:42

കൊളംബിയൻ ബസ് അപകടത്തിൽ മാർപാപ്പയുടെ അനുശോചനം


Pope sends condolences following Columbia bus tragedy
കൊളംബിയൻ ബസ് അപകടത്തിൽ മാർപാപ്പയുടെ അനുശോചനം
20 മെയ് 2014, വത്തിക്കാൻ
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലുണ്ടായ ബസ് ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. തിങ്കളാഴ്ച്ച ഉത്തര കൊളംബിയയിലെ ഫുൻഡാസ്യോൺ നഗരത്തിലാണ് അപകടം നടന്നത്. കുട്ടികൾ തിങ്ങിനിറഞ്ഞ ബസില്‍ ഇന്ധനം നിറയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തീപിടിച്ചത്. ആളിപടർന്ന തീയിൽ 32 പിഞ്ചു ജീവനുകൾ അതിദാരുണമായി വെന്തെരിഞ്ഞു. മരണമടഞ്ഞവരിൽ ഭൂരിഭാഗവും 3 വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ്.
ദുരന്തത്തിൽ​ നടുക്കം രേഖപ്പെടുത്തിയ പാപ്പ അപകടത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിച്ചു. ദുരന്തത്തിന്‍റെ ആഘാതത്തിൽ കഴിയുന്ന എല്ലാവർക്കും തന്‍റെ ആത്മീയ സാമീപ്യവും ഉറപ്പു നൽകി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും പാപ്പ അനുശോചനം അറിയിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനാണ് കൊളംബിയായിലെ സാന്താ മാർത്താ രൂപതാധ്യക്ഷൻ ബിഷപ്പ് ഉഗോ എവുജെനിയോ പൂചീനി ബാൻഫിക്ക് പാപ്പായുടെ അനുശോചന സന്ദേശമയച്ചത്.








All the contents on this site are copyrighted ©.