വിശ്വാസ കാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിൽ പുതിയ നിയമനം
19 മെയ് 2014, വത്തിക്കാൻ വിശ്വാസ കാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിൽ
പാപ്പാ ഫ്രാൻസിസ് പുതിയ നിയമനം നടത്തി. ഏറ്റവും ഗുരുതരമായ വീഴ്ച്ചകൾ ആരോപിക്കപ്പെടുന്ന
വൈദികരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനുവേണ്ടി, വിശ്വാസ കാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ
സംഘത്തിൽ പുതുതായി രൂപീകരിക്കുന്ന കമ്മീഷനിൽ അംഗമായി ആർച്ച്ബിഷപ്പ് ഹോസെ ലൂയീസ് മൊല്ലാഹാനെയാണ്
പാപ്പ നിയമിച്ചിരിക്കുന്നത്. അർജന്‍റീനയിലെ ബ്യൂനെസ് എയിരെസ് അതിരൂപതാംഗമായ ആർച്ച്ബിഷപ്പ്
മൊല്ലാഹാൻ 2005 മുതൽ റോസരി അതിരൂപയുടെ മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്തുവരുന്നു.