2014-05-15 20:29:20

വത്തിക്കാനിലേയ്ക്കുള്ള
ഇന്ത്യയുടെ അംബാസിഡര്‍
എം.കെ. ലോകേഷ്


15 മെയ് 2014, വത്തിക്കാന്‍
വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അമ്പാസിഡര്‍, എം. കെ. ലോകേഷ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. മെയ് 15-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി എം.കെ. ലോകേഷ് പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്.


സ്വിറ്റ്സര്‍ലണ്ട്, ലിബേരിയ, എത്യോപ്യ, സുഡാന്‍, ജമയ്ക്കാ, തെക്കെ ആഫ്രിക്കാ എന്നീ രാഷ്ട്രങ്ങളിലെയും വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതികള്‍ അവരുടെ സ്ഥാനികപത്രികള്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് കൂടിക്കാഴ്ചയ്ക്ക് തുടക്കമായത്. തുടര്‍ന്ന് രാഷ്ട്രപ്രതിനിധികളെ ഓരോരുത്തരെയും പാപ്പാ പരിചയപ്പെടുകയും അവര്‍ക്ക് ഹ്രസ്വസന്ദേശം നല്കുകയും ചെയ്തു.

കര്‍ണ്ണാടകയിലെ ബാംഗളൂര്‍ സ്വദേശിയായ എം. കെ. ലോകേഷ് ഇന്ത്യയുടെ സ്വിറ്റ്സര്‍ലണ്ടിലേയ്ക്കുള്ള അംബാസിഡര്‍ കൂടിയാണ്.









All the contents on this site are copyrighted ©.