2014-05-14 18:50:14

‘കുടുംബങ്ങള്‍ സ്നേഹത്തിന്‍റെ
സജീവ സാന്നിദ്ധ്യം’
ആഗോള കുടുംബസംഗമം


14 മെയ് 2014, ഫിലാഡേല്‍ഫിയ
കുടുംബങ്ങള്‍ ദൈവികപദ്ധതിയുടെ പകിട്ടാര്‍ന്ന മാതൃകകളാണെന്ന്, ആര്‍ച്ചുബിഷപ്പ് ചാള്‍സ് കാപ്പൂത്ത് പ്രസ്താവിച്ചു. അമേരിക്കയിലെ ഫിലാഡെല്‍ഫിയ നഗരത്തില്‍ 2015 സെപ്റ്റംബര്‍ 22-മുതല്‍ 27-വരെ അരങ്ങേറുന്ന കുടുംബങ്ങളുടെ ആഗോള സംഗമ പദ്ധതികള്‍ക്ക് മെയ് 13-ാം തിയതി ചെവ്വാഴ്ച തിരിതെളിക്കവെയാണ് ഫിലാഡെല്‍ഫിയ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ചാള്‍സ് കാപ്പൂത്ത് ഇങ്ങനെ പ്രസ്താവിച്ചത്

‘സ്നേഹത്തിന്‍റെ സജീവ സാന്നിദ്ധ്യങ്ങളാണ് കുടുംബങ്ങള്‍,’ families fully alive with a mission to love
എന്ന ആപ്തവാക്യവുമായിട്ടാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും കുടുംബങ്ങള്‍ ഫിലാഡെല്‍ഫിയായില്‍ സംഗമിക്കുവാന്‍ പോകുന്നതെന്ന് പെന്‍സില്‍വേനിയയിലെ Independence visitors Center-ല്‍ നടന്ന ആമുഖപരിപാടിയില്‍ സംഗമത്തിന്‍റെ ആതിഥേയരായ ഫിലാഡെല്‍ഫിയ അതുരൂപതയ്ക്കുവേണ്ടി മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് കാപ്പുത്ത് പ്രസ്താവിച്ചു.

കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും ഫിലാഡെല്‍ഫിയ അതിരൂപതയും ചേര്‍ന്നാണ് 2015 സെപ്റ്റംബറിലെ ആഗോളകുടുംബ സംഗമം ഫിലാഡെല്‍ഫിയയില്‍ സംഘടിപ്പിക്കുന്നത്. കുടുംബസംഗമത്തിന്‍റെ കൂട്ടു-സംഘാടകരായ ഫിലാഡെല്‍ഫിയ നഗരത്തിന്‍റെ മേയര്‍ മൈക്കില്‍ നട്ടര്‍, പെന്‍സില്‍വേനിയ ഗവര്‍ണ്ണര്‍ ടോം കോര്‍ബറ്റ് എന്നിവരും പദ്ധതിയുടെ ആമുഖചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.









All the contents on this site are copyrighted ©.