2014-05-14 19:34:13

കര്‍ദ്ദിനാള്‍ വലീനിക്ക്
പാപ്പായുടെ അനുമോദനങ്ങള്‍!


14 മെയ് 2014, വത്തിക്കാന്‍
റോമാരൂപതയുടെ വികാരി ജനറലായ കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനിയുടെ നീണ്ടകാല സഭാസേവനത്തെ അനുമോദിച്ചുകൊണ്ടാണ് മെയ് 13-ാം തിയതി ചൊവ്വാഴ്ച പാപ്പാ സന്ദേശമയച്ചത്.

കര്‍ദ്ദിനാള്‍ വലീനിയുടെ സമര്‍പ്പണമുള്ള ദീര്‍ഘകാല സേവനം സഭയുടെതന്നെ സജീവ സേവനസാന്നിദ്ധ്യത്തിന്‍റെ പ്രതിഫലനമാണെന്നും, വത്തിക്കാന്‍റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴും അദ്ദേഹം ചെയ്യുന്ന
അജപാലനശുശ്രൂഷകള്‍ മാതൃകാപരമാണെന്നും പാപ്പാ കത്തില്‍ വിശേഷിപ്പിച്ചു.

യുദ്ധകാലത്ത് വളരെ ചെറുപ്പതിലെ അദ്ദേഹത്തിന്‍റെ പിതാവ് ജര്‍മ്മനിയിലേയ്ക്ക് നാടുകടത്തപ്പെട്ടതും, യുദ്ധം അവസാനിച്ച ഉടനെ അമ്മ മരണമടഞ്ഞതും യൗവ്വനത്തെ കൈപ്പേറിയതാക്കി. എന്നാല്‍ ജീവിതത്തിന്‍റെ തിക്താനുഭവങ്ങള്‍ മറികടന്ന അദ്ദേഹത്തിന് പൗരോഹിത്യത്തിന്‍റെ 50-ാം വാര്‍ഷികവും മെത്രാന്‍സ്ഥാനത്തിന്‍റെ
25-ാം വാര്‍ഷികവും ഒരുമിച്ച് ആഘോഷിക്കുവാന്‍ സാധിക്കുന്നത് ദൈവം തരുന്ന ഇരട്ടഭാഗ്യമാണെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിച്ചു.

തന്‍റെ മുന്‍ഗാമികളെപ്പോലെ തന്നെ കര്‍ദ്ദിനാള്‍ വലീനിയില്‍ റോമന്‍ കൂരിയയുടെ വിശ്വസ്തസേവകനെയും അത്യദ്ധ്വാനിയെയുമാണ് താന്‍ കാണുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് അനുമോദനകത്തില്‍ കൂട്ടിച്ചേര്‍ത്തു.
ജൂബിലിയുടെ പ്രാര്‍ത്ഥനാശംസകളും അപ്പസ്തോലിക ആശീര്‍വ്വാദവും നല്കിക്കൊണ്ടാണ്
തന്‍റെ ആശംസാസന്ദേശം പാപ്പാ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.