2014-05-13 17:14:54

പാപ്പായെ ഉറ്റു നോക്കുന്ന ലാറ്റിനമേരിക്കൻ സഭ


13 മെയ് 2014, വത്തിക്കാൻ
മാർപാപ്പ മെയ് 23ാം തിയതി വെള്ളിയാഴ്ച, ലാറ്റിനമേരിക്കയിലെ കത്തോലിക്കാ മെത്രാൻമാരുടെ സംയുക്ത സമിതിയുടെ (Consiglio episcopale latinoamericano, CELAM) ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തും. സെലം (CELAM) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലാറ്റിനമേരിക്കൻ മെത്രാൻസംഘത്തിന്‍റെ ഉപദേശക സമിതി എല്ലാക്കൊല്ലവും വത്തിക്കാനിലെത്തി പാപ്പായ സന്ദർശിക്കുന്ന പതിവ് തുടർന്നുകൊണ്ടാണ് മെയ് 23ന് പാപ്പാ ഫ്രാൻസിസ് സമിതിയംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.
മാർപാപ്പയെ സന്ദർശിക്കുന്നതിനു പുറമേ, വത്തിക്കാൻ രാഷ്ട്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുമായും, റോമൻ കൂരിയായിലെ വിവിധ കാര്യാലയങ്ങളുടെ മേലധികാരികളുമായും ലാറ്റിനമേരിക്കൻ മെത്രാൻമാരുടെ പ്രതിനിധി സംഘം കൂടിക്കാഴ്ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സെലം ഭാരവാഹികളുടെ വത്തിക്കാൻ സന്ദർശനം മെയ് 19 മുതൽ 29വരെ നീളും.







All the contents on this site are copyrighted ©.