2014-05-13 17:15:05

പാത്രിയാർക്കീസിന്‍റെ നിര്യാണത്തിൽ മാർപാപ്പയുടെ അനുശോചനം


13 മെയ് 2014, വത്തിക്കാൻ
വെനീസിലെ മുൻ പാത്രിയാർക്കീസ് കർദിനാൾ മാർക്കോ ചേയുടെ നിര്യാണത്തിൽ മാർപാപ്പ അനുശോചിച്ചു. സഭയെ ആത്മാർത്ഥമായി സ്നേഹിച്ച കർദിനാൾ, തിരുസഭയ്ക്ക് നൽകിയ നിരവധിയായ സേവനങ്ങളും മാർപാപ്പ അനുശോചന കുറിപ്പിൽ അനുസ്മരിച്ചു. ആദ്യം മാതൃരൂപതയിലും പിന്നീട് ബൊളോഞ്യയിലും അജപാലന ശുശ്രൂഷയ്ക്കു നിയുക്തനായ അദ്ദേഹം, കത്തോലിക്കാ സർഗവേദിയുടെ വളർച്ചയ്ക്കും യുവജന പ്രേഷിതത്വത്തിനും നിസ്തുല സംഭാവനകൾ നൽകിയിട്ടുണ്ട്. ആരാധനാക്രമ കാര്യങ്ങൾക്കും കർദിനാൾ ഏറെ പ്രാധാന്യം നൽകിയിരുന്നുവെന്ന് വെനീസിലെ പാത്രിയാർക്കീസ് ഫ്രാൻസിസ് മൊറാല്യയ്ക്ക് അയച്ച അനുശോചന സന്ദേശത്തിൽ പാപ്പ അനുസ്മരിച്ചു.
കർദിനാളിന്‍റെ വേർപാടിൽ വേദനിക്കുന്ന രൂപതാംഗങ്ങളോടും, അദ്ദേഹത്തിന്‍റെ ബന്ധുമിത്രാദികളോടും അനുശോചനം അറിയിച്ച പാപ്പ, അവർക്ക് തന്‍റെ അപ്പസ്തോലിക ആശീർവാദവും നൽകി.

88 വയസ് പ്രായമുണ്ടായിരുന്ന കർദിനാൾ മാർക്കോ ചേ മെയ് 12ാം തിയതി തിങ്കളാഴ്ചയാണ് അന്തരിച്ചത്.







All the contents on this site are copyrighted ©.