2014-05-08 17:33:36

വത്തിക്കാന്‍റെ പേരില്‍
വ്യാജ തൊഴില്‍വാഗ്ദാനങ്ങള്‍


8 മെയ് 2014, വത്തിക്കാന്‍
വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പേരില്‍ തൊഴില്‍ വാഗ്ദാനങ്ങളുമായി
വ്യാജ ഏജന്‍സികള്‍ റോമില്‍ ഇറങ്ങുന്നതായും, ധാരാളം വ്യക്തികളെ, വിശിഷ്യാ
യുവാക്കളെ ഇപ്പേരില്‍ കബളിപ്പിച്ചതായും മെയ് 8-ാം തിയതി വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് താക്കീതു നല്കി.

വത്തിക്കാന്‍റെ തൊഴില്‍ നിയമനങ്ങള്‍ മൂന്നാമതൊരു പാര്‍ട്ടിവഴിയോ, ഏജെന്‍സിവഴിയോ ഒരിക്കലും നടത്താറില്ലെന്നും,
വ്യാജ ഏജെന്‍സികളെക്കുറിച്ച് അറിവു ലഭിച്ചാല്‍, വിവരം ഉടനെ വത്തിക്കാന്‍ പൊലീസിനെ Gendermerie-യെ അറിയിക്കണമെന്നും ഗവര്‍ണ്ണറേറ്റിന്‍റെ റോമില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.