2014-05-08 18:52:30

ക്രിസ്തുവിലുള്ള നവജീവന്‍
സ്നേഹത്തിന്‍റെ ജീവിതമാണ്


8 മെയ് 2014, പോംപേ
തെക്കെ ഇറ്റലിയില്‍ പോംപെയിലുള്ള കന്യകാനാഥയുടെ പുരാതന തീര്‍ത്ഥാടന കേന്ദ്രത്തില്‍ മെയ് 8-ാം തിയതി വ്യാഴാഴ്ച അര്‍പ്പിച്ച തിരുനാള്‍ ദിവ്യബലിമദ്ധ്യേയാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പീഡനങ്ങളുടെയും അധിക്രമങ്ങളുടെയുംമദ്ധ്യേ ലോകത്ത് പ്രത്യാശയുടെ തിരി തെളിയിക്കുന്നത് യാഥാര്‍ത്ഥമായ സ്നേഹത്തിലും സഹോദരസ്നേഹത്തിലുമാണ്. മനുഷ്യചരിത്രത്തില്‍ എല്ലാം നവമായി തുറക്കുവാന്‍ ക്രിസ്തുവിന്‍റെ സ്നേഹസന്ദേശത്തിന്, സുവിശേഷത്തിന് കരുത്തുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വചനപ്രഘോഷണമദ്ധ്യേ നടപടി പുസ്തകത്തില്‍നിന്നും (നടപടി 8, 26-40) ആദിമ ക്രൈസ്തവരുടെ ജീവിതം ഉദാഹരിച്ചുകൊണ്ട് ആഹ്വാനംചെയ്തു.

ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ നമുക്ക് ലഭിക്കുന്ന നവജീവന്‍ വിശ്വാസത്തില്‍ പ്രഘോഷിച്ചുകൊണ്ടും, സഹോദരങ്ങള്‍ക്കൊപ്പം അത് ജീവിച്ചുകൊണ്ടും, ഈ ലോകത്ത് സ്നേഹത്തിന്‍റെ പ്രകാശംപരത്താന്‍ പരിശ്രമിക്കേണ്ടത് ക്രൈസ്തവ ഉത്തരവാദിത്വമാണെന്നും, കന്യകാനാഥയുടെ സ്നേഹജീവിതവും സമര്‍പ്പണവും അതിന് നമുക്കു തുണയാകട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളില്‍ വചനചിന്തകള്‍ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.